1945 ല്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്കടുത്തുള്ള പുറക്കാട് എന്ന ഗ്രാമത്തില്‍ ജനിച്ചു. മാതൃഭൂമി, ദേശാഭിമാനി, കുങ്കുമം എന്നീ പ്രസിദ്ധീകരണങ്ങളില്‍ ചെറുകഥകള്‍ എഴുതി. ഭട്മാം എന്ന നോവലിന് മാമന് മാപ്പിള അവാര്‍ഡ്, ദേവ്ളി എന്ന നോവലിന് കുങ്കുമം അവാര്‍ഡ് ഒരു പുരാവൃത്തം എന്ന നോവലിന് അബുദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കൃഷ്ണവാധ്യാരുടെ ബാലനോവലുകള്‍ എന്ന കൃതിക്ക് എസ് ബി ടി പുരസ്കാരവും, പി ടി ഭാസ്കരപ്പണിക്കര് ബാലസാഹിത്യ അവാര്‍ഡും ബാലപാഠം എന്ന ബാലസാഹിത്യകൃതിക്ക് സി ജി ശാന്തകുമാര്‍ അവാര്‍ഡും ലഭിച്ചു.
മറ്റ് കൃതികള്‍: കലാവതി (നോവല്‍), സമാരാധന (ചെറുകഥാ സമാഹാരം) വിദ്യാമോള്‍, ലോട്ടറിക്കിട്ടു (ബാലസാഹിത്യം).
കേരള ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ ഇരിങ്ങാലക്കുടയില്‍ താമസിക്കുന്നു.
ഭാര്യ : വത്സല
മക്കള്‍ : രതീഷ്, വിദ്യ.
വിലാസം : പുത്തന്മഠം,
പേഷ്കാര്‍ റോഡ്
ഇരിങ്ങാലക്കുട - 680 121
ഫോണ്‍ : 0480 - 2826524