Skip to main content
V K Joseph
ചലച്ചിത്ര നിരൂപകനും എഴുത്തുകാരനും. കണ്ണൂര്‍ ജില്ലയിലെ കുന്നോത്ത് ജനനം. തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ ജോലിചെയ്തിരുന്നു. അക്കാലത്ത് ഐ എസ് ആര്‍ ഒ സ്റ്റാഫ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായും സ്പാര്‍ക് ഫിലിം സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ജോലിയില്‍നിന്ന് സ്വയം വിരമിച്ച് മുഴുവന്‍സമയ സാംസ്‌കാരിക പ്രവര്‍ത്തനം. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരള റീജിയണ്‍ വൈസ് പ്രസിഡന്റ്, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍, ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി. ചിന്ത പബ്ലിഷേഴ്‌സ് ജനറല്‍ മാനേജര്‍ ആയിരുന്നു. നിരവധി ചലച്ചിത്ര പഠനക്യാമ്പുകളുടെ ഡയറക്ടറായും ഫാക്കല്‍റ്റിയായും പ്രവര്‍ത്തിച്ചു. സ്ത്രീകള്‍ക്കുവേണ്ടി ദേശീയതലത്തില്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട അറുപത് ദിവസം നീണ്ടുനിന്ന ഡോക്യുമെന്ററി-ഹ്രസ്വചിത്രനിര്‍മ്മാണ ശില്പശാലയുടെ ചീഫ് കോര്‍ഡിനേറ്ററും ഫാക്കല്‍റ്റിയുമായി പ്രവര്‍ത്തിച്ചു. സിനിമയും പ്രത്യയശാസ്ത്രവും എന്ന പുസ്തകത്തിന് ഏറ്റവും നല്ല ചലച്ചിത്രഗ്രന്ഥത്തിനുള്ള 1997 ലെ കേരള സംസ്ഥാന അവാര്‍ഡും അബുദാബി ശക്തി അവാര്‍ഡും യാത്രാവിവരണ ഗ്രന്ഥത്തിന് സി അച്യുതമേനോന്‍ ഫൗണ്ടേഷന്റെ കെ വി സുരേന്ദ്രനാഥ് പുരസ്‌കാരവും ലഭിച്ചു. 2007 ല്‍ ഇന്ത്യയിലെ ഏറ്റവും നല്ല ചലച്ചിത്രനിരൂപകനുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ സുവര്‍ണ്ണകമലം ദേശീയപുരസ്‌കാരം ലഭിച്ചു. അതിജീവനത്തിന്റെ ചലച്ചിത്ര ഭാഷ്യങ്ങള്‍ എന്ന പുസ്തകത്തിന് മികച്ച ചലച്ചിത്ര നിരൂപണ ഗ്രന്ഥത്തിനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്. ചലച്ചിത്ര നിരൂപണ ശാഖയ്ക്കും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും നല്കിയ സംഭാവന പരിഗണിച്ച് ഋത്വിക് ഘട്ടക് പുരസ്‌കാരത്തിന് അര്‍ഹനായി. രാജ്യത്തിനകത്തും വിദേശത്തും നിരവധി അന്തര്‍ദ്ദേശീയ ചലച്ചിത്ര മേളകളില്‍ പങ്കെടുത്തിട്ടുണ്ട്. പ്രസിദ്ധീകരിച്ച കൃതികള്‍: സിനിമയും പ്രത്യയശാസ്ത്രവും, ദേശം പൗരത്വം സിനിമ, സിനിമയിലെ പെണ്‍പെരുമ, അതിജീവനത്തിന്റെ ചലച്ചിത്രഭാഷ്യങ്ങള്‍, കാഴ്ചയുടെ സംസ്‌കാരവും പൊതുബോധ നിര്‍മ്മിതിയും, ലോര്‍ക്കയുടെ നഗരത്തിലൂടെ (യാത്ര), പ്രണയം (കവിത), ഗ്വാണ്ടനാമോ കവിതയും ഇസ്ലാംപേടിയുടെ പിന്നാമ്പുറങ്ങളും, ചലച്ചിത്രസംസ്‌കാരത്തിന്റെ ദേശീയ പ്രതിസന്ധികള്‍ (എഡിറ്റര്‍). പിതാവ് : വട്ടംതൊട്ടിയില്‍ കുര്യാക്കോസ് അമ്മ : ഏലിക്കുട്ടി ഭാര്യ : ആനി മകന്‍ : മനു മരുമകള്‍ : മേരീസ് വിലാസം : മൈത്രി, ടി സി 31/842, പുള്ളിലൈന്‍, ചാക്ക, പേട്ട പി ഒ, തിരുവനന്തപുരം - 695 024 മൊബൈല്‍: 9497621846 ഇ-മെയില്‍:vkjoseph@gmail.com