Skip to main content
V C Abhilash
1982 ല്‍ നെടുമങ്ങാട് കൊല്ലങ്കാവില്‍ വിജയകുമാറിന്റെയും ചന്ദ്രികയുടെയും മകനായി ജനിച്ചു. പത്ര ദൃശ്യമാധ്യമ രംഗത്തും പരിസ്ഥിതി സംരക്ഷണം, സിനിമ എന്നീ മേഖലകളിലും സജീവം. സ്‌കൂള്‍ യുവജനോത്സവത്തില്‍ കാര്‍ട്ടൂണ്‍-കാരിക്കേച്ചര്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു. മികച്ച ചെറുകഥയ്ക്ക് കെ ജി ശിവന്‍ സ്മാരക പുരസ്‌കാരം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനുള്ള ദേശസേവിനി പുരസ്‌കാരം എന്നിവ ലഭിച്ചു. ഞാന്‍ എന്നൊരാള്‍, കോഴിക്കോട് നന്മണ്ട ഗ്രാമപഞ്ചായത്തിനു വേണ്ടി ലഹരിയുടെ അവശേഷിപ്പുകള്‍ അറിയിക്കുന്നത് തുടങ്ങിയ ഡോക്യുഫിക്ഷനുകള്‍ സംവിധാനം ചെയ്തു. ഏഷ്യാനെറ്റില്‍ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. ഇപ്പോള്‍ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററും കാര്‍ട്ടൂണിസ്റ്റും. ജീവിത പങ്കാളി : രാഖി കൃഷ്ണ. വിലാസം : 'ഇന്ദീവരം' കൊല്ലങ്കാവ്, പഴകുറ്റി പി ഒ, നെടുമങ്ങാട് 695561. ഫോണ്‍ : 9895637578 ഇമെയില്‍ : vcabhi25@gmail.com