Skip to main content
V Babusenan
1935 ല്‍ തിരുവനന്തപുരത്തു ജനനം. ഊര്‍ജതന്ത്രത്തില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. 1990 ല്‍ റിസര്‍വ്ബാങ്കിന്റെ ചെന്നൈശാഖയില്‍ നിന്ന് കറന്‍സി ഓഫീസറായി വിരമിച്ചു. പ്രഥമകൃതിയായ ബര്‍ട്രാന്‍ഡ് റസ്സല്‍ എന്ന ജീവചരിത്രഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമിയുടെയും പി കെ പരമേശ്വരന്‍ നായര്‍ സ്മാരകട്രസ്റ്റിന്റെയും പുരസ്‌കാരങ്ങള്‍ ലഭിച്ചു. പ്രൊഫ. പി അപ്പുക്കുട്ടനുമായി ചേര്‍ന്നെഴുതിയ ജീവസ്സുറ്റ ജീവശാസ്ത്രം എന്ന കൃതി 'വായന'യുടെ പുരസ്‌കാരം നേടി. മറ്റു കൃതികള്‍ : ന്യൂക്ലിയര്‍ യുദ്ധവും ബര്‍ട്രാന്‍ഡ് റസ്സലും, കുട്ടികളുടെ ബര്‍ട്രാന്‍ഡ് റസ്സല്‍, ആണവരംഗവും ഇന്ത്യയും.