Skip to main content
1950 ഫെബ്രുവരി 19 ന് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനനം. അച്ഛന്‍ കുഞ്ഞിരാമന്‍. അമ്മ മാണിക്കം. 1969 ല്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പാപ്പിനിശ്ശേരി വെസ്റ്റ് ഗവ. യു പി സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരിക്കേ 2005 മാര്‍ച്ചില്‍ ജോലിയില്‍നിന്ന് വിരമിച്ചു. പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകനും പാപ്പിനിശ്ശേരി സര്‍വീസ് സഹകരണബാങ്ക് ഭരണസമിതി അംഗവുമാണ്. പുത്തലത്ത് മോഹനന്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ പ്രസിഡന്റ്. കൃതികള്‍: അവര്‍ മനുഷ്യര്‍, യക്ഷിപ്പാല (നവ സാക്ഷര കൃതികള്‍), വീട് ഇല്ലാതാകുന്നു (ചെറുകഥാ സമാഹാരം), താമരപ്പൂവ്, അത്ഭുതപ്പന്ത്, ഒരമ്മപെറ്റ മക്കള്‍, ബാലുവിന്റെ സ്വപ്നങ്ങള്‍, നെല്ലിക്ക, മയൂരി, ടോമി, സസ്യങ്ങള്‍ നമ്മുടെ രക്ഷിതാക്കള്‍ (ബാലസാഹിത്യം). അവാര്‍ഡുകള്‍: 1981 ല്‍ കേന്ദ്ര വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ് അവാര്‍ഡ് (അവര്‍ മനുഷ്യര്‍), 1997 ല്‍ മികച്ച കഥയ്ക്കുള്ള ആശ്രയ ബാലസാഹിത്യ അവാര്‍ഡ്, 1999 ല്‍ പി ടി ഭാസ്‌കരപ്പണിക്കര്‍ അവാര്‍ഡ് (താമരപ്പൂവ്), 2002 ല്‍ അധ്യാപക കലാസാഹിത്യ സമിതി അവാര്‍ഡ് (മയൂരി). ഭാര്യ : സാവിത്രി മക്കള്‍ : ജിഷ, പ്രിയേഷ്, പ്രീജേഷ്, പ്രജിഷ വിലാസം : പി ഒ പാപ്പിനിശ്ശേരി വെസ്റ്റ് കണ്ണൂര്‍ 670561 ഫോണ്‍ : 9526046750