Skip to main content
Unni picasso
1970 ഏപ്രില്‍ 18 ന് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം എറിയാട് കെ വി എച്ച് സ്‌കൂളില്‍. തുടര്‍ന്ന് മാല്യങ്കര എസ് എന്‍ എം കോളേജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസം. സാമ്പത്തിക പശ്ചാത്തലം തുടര്‍ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തി. ചിത്രകല, പരസ്യകല ഉപജീവനത്തിനായി തെരഞ്ഞെടുത്തു. കാല്‍നൂറ്റാണ്ടായി രംഗത്ത് തുടരുന്നു. ഗ്രാഫിക് ഡിസൈനറാണ്. പരസ്യ കലാകാരന്മാരുടെ സംഘടനയായ 'കല'യുടെ ഏരിയ പ്രസിഡന്റും, സംസ്ഥാന കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവുമാണ്. പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളില്‍ മേഖലാതലത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം, ലൈബ്രറി എറിയാട് പഞ്ചായത്ത് നേതൃസമിതി കണ്‍വീനറായും ഇ എം എസ് സ്മാരക വായനശാല സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്നു. എന്‍ഡോസള്‍ഫാന്‍, അട്ടപ്പാടി ശിശുഹത്യ തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങളില്‍ ഒരു ആക്ടിവിസ്റ്റായി പ്രവര്‍ത്തിക്കുന്നു. കൃതികള്‍: പുഴത്താലം വിലാസം : ശ്രാവണം കൊടുങ്ങല്ലൂര്‍-680666 ഫോണ്‍ : 9745399839 e-mail : picassoartskdr@gmail.com