പുസ്തകവാര്‍ത്ത October 2019
Download (9.21 MB)
വൈക്കത്തിനടുത്ത് ഉല്ലലയില്‍ ജനിച്ചു. അച്ഛന് പി സുബ്രഹ്മണ്യപിള്ള. അമ്മ എം ദേവയാനി അമ്മ. കൊമേഴ്സിലും ജേര്‍ണലിസത്തിലും പഠനം പൂര്‍ത്തിയാക്കി. 1976 ല്‍ ആദ്യകഥ മനോരാജ്യം വാരികയില്‍ പ്രസിദ്ധപ്പെടുത്തി. തുടര്‍ന്ന് വിവിധ ആനുകാലികങ്ങളില്‍ ധാരാളം കഥകളും ലേഖനങ്ങളും എഴുതി. 1980 ല്‍ സാഹിത്യപ്രവര്‍ത്തകസഹകരണസംഘം നടത്തിയ കാരൂര്‍ പ്രബന്ധമത്സരത്തില്‍ കോളേജുതലത്തില്‍ സമ്മാനാര്‍ഹനായി. മൂന്നു മടിയന്മാര്. ഇക്കാറസിന്റെ അന്ത്യം, പതിനഞ്ച് ബാലകഥകള്‍, തെസ്യൂസിന്റെ യാത്ര, കടുവവണ്ടി, മാന്ത്രികക്കണ്ണാടി, പുരാണ ക്വിസ്, ബാപ്പുജികഥകള്, കിണിയും കിങ്ങിണിയും എന്നിവയാണ് പ്രധാന കൃതികള്‍. ഇപ്പോള്‍ ചേര്‍ത്തലയില്‍ ബാബു സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തിവരുന്നു. ഭാര്യ : ഡി മായ മക്കള്‍ : നിപുണ്‍ ബാബു, അരുണ്‍ ബാബു വിലാസം : വാറുകാട്ട് വീട് ചേര്‍ത്തല – 688524