Skip to main content
U K Kumaran
1950 മെയ്11 ന് കോഴിക്കോട് ജില്ലയിലെ പയ്യോളി ഗ്രാമത്തില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം കീഴൂര്‍ എ യു പി സ്‌കൂളിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പയ്യോളി ഹൈസ്‌കൂളിലും, ഗുരുവായൂരപ്പന്‍ കോളേജില്‍നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം. തുടര്‍ന്ന് പത്രപ്രവര്‍ത്തനത്തിലും പബ്ലിക്‌റിലേഷന്‍സിലും ഡിപ്ലോമ. വീക്ഷണം വാരികയില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചു. വാരികയുടെ അസി. എഡിറ്ററായിരുന്നു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ടെലിഫോണ്‍ ഉപദേശകസമിതി അംഗം, കാലിക്കറ്റ് സര്‍വ്വകലാശാല ജേര്‍ണലിസം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍, ഒ വി വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍, നാഷണല്‍ ബുക്ക്ട്രസ്റ്റ് ഉപദേശകസമിതി അംഗം, നവകേരള കോ-ഓപ്പറേറ്റീവ് പബ്ലിഷിങ് ഹൗസ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ധിഷണ അവാര്‍ഡ്, എസ് കെ പൊറ്റെക്കാട്ട് അവാര്‍ഡ്, എസ് ബി ഐ സാഹിത്യ അവാര്‍ഡ്, രാജീവ്ഗാന്ധി സദ്ഭാവന അവാര്‍ഡ്, കെ എ കൊടുങ്ങല്ലൂര്‍ പുരസ്‌കാരം, ഇ വി ജി പുരസ്‌കാരം, കഥാരംഗം അവാര്‍ഡ്, അപ്പന്‍ തമ്പുരാന്‍ പുരസ്‌കാരം, ടാറ്റാപുരം സുകുമാരന്‍ പുരസ്‌കാരം, ജെ സി കുറ്റിക്കാട് പുരസ്‌കാരം, വൈക്കം ചന്ദ്രശേഖരന്‍നായര്‍ പുരസ്‌കാരം, സാഹിത്യസമിതി പുരസ്‌കാരം, തോപ്പില്‍ രവി പുരസ്‌കാരം, ഹബീബ് വലപ്പാട്ട് പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം, ബഷീര്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍. കൃതികള്‍: പുതിയ ഇരിപ്പിടങ്ങള്‍, മടുത്ത കളി, പാവം കള്ളന്‍, അടയാള ങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു, റെയില്‍പ്പാളത്തില്‍ ഒരു കുടുംബം ധ്യാനിക്കുന്നു, അച്ഛന്‍ ഉറങ്ങുന്നില്ല. ഒരാളെ തേടി ഒരാള്‍, ഒറ്റയ്‌ക്കൊരു സ്ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്?, ഒന്നിനും ഒരകലവുമില്ല, വീട് സംസാരിക്കുന്നു, മധുശൈത്യം, മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്, മതിഭ്രമങ്ങളുടെ കാലം, കുടുംബമ്യൂസിയം, പോലീസുകാരന്റെ പെണ്‍മക്കള്‍, തിരഞ്ഞെടുത്ത കഥകള്‍, സഞ്ചരിക്കുന്ന ഗോവണി, പ്രിയപ്പെട്ട കഥകള്‍, കണ്ണടകള്‍ക്കപ്പുറത്ത്, വളഞ്ഞ കാലുള്ള കുട, ദാമ്പത്യകഥ (കഥാസമാഹാരങ്ങള്‍) ഗാന്ധിജി (ആത്മകഥ സംഗ്രഹം); ഒരു ബന്ധു കാത്തിരിക്കുന്നു (ഓര്‍മ്മ); മലര്‍ന്നു പറക്കുന്ന കാക്ക, പ്രസവ വാര്‍ഡ്, എല്ലാം കാണുന്ന ഞാന്‍ ഓരോ വിളിയും കാത്ത്, കാണാപ്പുറങ്ങള്‍, അദ്ദേഹം, ഭൂതകാലസഞ്ചാരം, എ ടി എം, വിരലടയാളങ്ങള്‍ ഇല്ലാത്തവരുടെ നഗരം, പ്രിയപ്പെട്ട നോവലൈറ്റുകള്‍, ദിനരാത്രങ്ങളുടെ എണ്ണം. സംഘടിതം, തെയ്യത്തെറും മറ്റു കഥകളും (നോവലൈറ്റുകള്‍); വലയം, ഒരിടത്തുമെത്താത്തവന്‍, മുലപ്പാല്‍, ആസക്തി, എഴുതപ്പെട്ടത്, ഒറ്റവാക്കില്‍ ഒരു ജീവിതം, കാണുന്നതല്ല കാഴ്ചകള്‍, തക്ഷന്‍കുന്ന് സ്വരൂപം (നോവലുകള്‍); എന്‍ പി യുടെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍, സി പി യുടെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ (എഡിറ്റര്‍), എഴുത്തിന്റെ ചന്ദ്രകാന്തം. ഭാര്യ : ഗീത മക്കള്‍ : മൃദുല്‍രാജ്, മേഘ വിലാസം : 'ഗീതം' ബി ജി റോഡ്, കോഴിക്കോട്- 673011