Skip to main content
Thanooja S Bhattathir
1962 ല്‍ തിരുവനന്തപുരത്ത് ജനിച്ചു. പിതാവ്: ആര്‍ രാമരു. അമ്മ: ലളിതകുമാരി (മണികൃഷ്ണന്‍). 1987 മുതല്‍ ആനുകാലികങ്ങളില്‍ കഥകള്‍ എഴുതിത്തുടങ്ങി. പ്രധാനകൃതികള്‍: താഴ്‌വരയില്‍ നിന്നൊരു കാറ്റ്, സെലസ്റ്റിയന്‍ പ്ലെയിന്‍ (കഥകള്‍), നാം മറക്കാതിരിക്കണം (ലേഖന സമാഹാരം), അന്തര്‍ജനത്തിന് സ്‌നേഹപൂര്‍വം ബഷീര്‍ (കത്തുകള്‍), അന്തര്‍ജനത്തിന് സ്‌നേഹപൂര്‍വം വയലാര്‍ (കത്തുകള്‍) സ്‌നേഹത്തിന്റെ ഭാണ്ഡം, ലീനമേരി സെബാസ്റ്റ്യന്‍ (ബാലസാഹിത്യം). ദൃശ്യമാധ്യമരംഗത്ത് പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. ഇപ്പോള്‍ എറണാകുളം ഇ കെ എം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ അഡ്മിനിസ്‌ട്രേഷനില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവ് : എ കെ ശ്രീനാരായണഭട്ടതിരി (എഴുത്തുകാരന്‍) മക്കള്‍ : തപ്തി പ്രിയങ്ക, അപര്‍ണ ദീപ്തി വിലാസം : അടിമുറ്റത്ത് മഠം മാമ്പിള്ളി ലെയ്ന്‍ ഏരൂര്‍ സൗത്ത് തൃപ്പൂണിത്തുറ email : thanujabhattathiri@gmail.com