Skip to main content
കോട്ടയം ജില്ലയില്‍ തിടനാട് പഞ്ചായത്തില്‍ പരേതരായ തോമസ് തകടിയേലിന്റെയും മറിയാമ്മയുടെയും മകനായി 1940 ല്‍ ജനിച്ചു. ഈരാറ്റുപേട്ട, ഭരണങ്ങാനം, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലും കോഴിക്കോട് ദേവഗിരി കോളേജിലുമായി വിദ്യാഭ്യാസം. 1979 മുതല്‍ 1984 വരെ തിടനാട് പഞ്ചായത്ത് പ്രസിഡന്റ്; സഹകരണ പ്രസ്ഥാനങ്ങളിലും, കര്‍ഷക സംഘടനകളിലും, നാടക സമാജങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനങ്ങളില്‍ സഹകരിക്കുകയും ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ടി ടി മാത്യു തകടിയേല്‍, മാത്തുക്കുട്ടി തകടിയേല്‍ എന്നീ പേരുകളില്‍ എഴുതുകയും ചെയ്യുന്നു. പാലക്കാട് താമസം. ഭാര്യ : ഗ്രേസിക്കുട്ടി മാത്യു മക്കള്‍ : നൈസ് മാത്യു, ജോജി എം തകടി മരുമക്കള്‍ : ലിസ് തോംസണ്‍, ബിജി സെബാസ്റ്റ്യന്‍ വിലാസം: ഗംഗോത്രി നഗര്‍, പുത്തൂര്‍ റോഡ്, പാലക്കാട്-1, Mob : 9497632219