Skip to main content
1950 നവംബര്‍ 11 ന് തൊടുവയില്‍ ടി കൃഷ്ണപ്പണിക്കരുടെയും ചിരുതൈ അമ്മയുടെയും മകനായി പണിക്കോട്ടിയില്‍ ജനിച്ചു. തൊണ്ടികുളങ്ങര എല്‍ പി സ്‌കൂള്‍, ചെട്ട്യാത്ത് യു പി സ്‌കൂള്‍, മേമുണ്ട ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം മലപ്പുറം ഗവ. ബേസിക് ട്രെയിനിങ് സ്‌കൂളില്‍ അദ്ധ്യാപകപരിശീലനം. 1968 ല്‍ അദ്ധ്യാപകനായി, പുതുപ്പണം ചീനംവീട് നോര്‍ത്ത് ജെ ബി സ്‌കൂളില്‍ 37 വര്‍ഷം അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനും. 1973 ലെ സംസ്ഥാന ജീവനക്കാരുടെ പണിമുടക്കിന് നേതൃത്വം നല്കിയതിന്റെ പേരില്‍ രാജ്യരക്ഷാ നിയമപ്രകാരം അറസ്റ്റുചെയ്ത് ജയിലിലടച്ചു. സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സി പി ഐ (എം) പണിക്കോട്ടി ബ്രാഞ്ച് സെക്രട്ടറി, പുതുപ്പണം ലോക്കല്‍ കമ്മിറ്റി അംഗം, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ താലൂക്ക് സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1984 മുതല്‍ കേരള കൗമുദി വടകര ലേഖകനായും 2005 മുതല്‍ 2015 വരെ ദേശാഭിമാനി വടകര ഏരിയാ ലേഖകനായും പ്രവര്‍ത്തിച്ചു. വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി ടി കുമാരന്‍ ഫൗണ്ടേഷന്റെ സെക്രട്ടറിയും ജനനാട്യവേദിയുടെ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിക്കുന്നു. പത്രവാര്‍ത്തകള്‍ പ്രമേയമാക്കി സ്വന്തം ലേഖകന്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : ശാന്തമ്മ മക്കള്‍ : ആതിര, അരുണ്‍ മേല്‍വിലാസം : സുരഭി, അരവിന്ദഘോഷ് റോഡ് പുതുപ്പണം, വടകര. ഫോണ്‍ : 0496 þ 2516440

Books Published by Author