Skip to main content
T Padmanabhan
മലയാള ചെറുകഥാസാഹിത്യത്തിലെ കുലപതി. 1931 ല്‍ കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍ ജനിച്ചു. പിതാവ്: പുതിയടത്ത് കൃഷ്ണന്‍ നായര്‍. മാതാവ്: ദേവകി എന്ന അമ്മുക്കുട്ടിയമ്മ. ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂള്‍, മംഗലാപുരം ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കുറച്ചുകാലം കണ്ണൂരില്‍ വക്കീലായി പ്രാക്ടീസ് ചെയ്തു. അതിനുശേഷം എഫ് എ സി ടി (എഅഇഠ)യില്‍ ഉദ്യോഗസ്ഥനായി. 1989 ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി വിരമിച്ചു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു. എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചു. 1974ല്‍ സാക്ഷി എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1996 ല്‍ ഗൗരി എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചെങ്കിലും അത് നിരസിച്ചു. പ്രധാനകൃതികള്‍: പ്രകാശം പരത്തുന്ന പെണ്‍കുട്ടി, ഒരു കഥാകൃത്ത് കുരിശില്‍, മഖന്‍സിങ്ങിന്റെ മരണം, ടി പത്മനാഭന്റെ തിരഞ്ഞെടുത്ത കൃതികള്‍, സാക്ഷി, ഹാരിസണ്‍ സായ്‌വിന്റെ മരണം, വീട് നഷ്ടപ്പെട്ട കുട്ടി, കാലഭൈരവന്‍, കത്തുന്ന ഒരു രഥചക്രം, നളിനകാന്തി, ഗൗരി, കടല്‍, പത്മനാഭന്റെ കഥകള്‍, പള്ളിക്കുന്ന്, ഖലീഫാ ഉമറിന്റെ പിന്മുറക്കാര്‍ ഭാര്യ : ഭാര്‍ഗ്ഗവി വിലാസം : പള്ളിക്കുന്ന് കണ്ണൂര്‍

Books Published by Author