Skip to main content
ജനനം 1940 സെപ്തംബര്‍ 22 ന് പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്തുള്ള ഞാങ്ങാട്ടിരിയിലെ തെക്കേടത്തു മനയില്‍. അച്ഛന്‍: രാമന്‍ നമ്പൂതിരി. അമ്മ നങ്ങേലി അന്തര്‍ജ്ജനം. വിദ്യാഭ്യാസം എഴുമങ്ങാട് യു പി സ്‌കൂള്‍ (പാലക്കാട് ജില്ല), വരവൂര്‍ ഹൈസ്‌കൂള്‍ (തൃശൂര്‍ ജില്ല), ശ്രീ കേരള വര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍. തിരുവനന്തപുരം ഏജീസ് ഓഫീസില്‍ 35 കൊല്ലത്തെ സേവനം. അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസറായി 1998 മാര്‍ച്ച് 31 ന് വിരമിച്ചു. ഏജീസ് ഓഫീസ് എന്‍ ജി ഒ അസോസിയേഷന്‍ (കേരളം) ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്; ആള്‍ ഇന്ത്യ ആഡിറ്റ് & അക്കൗണ്ട്‌സ് അസോസിയേഷന്‍ അഡീഷണല്‍ സെക്രട്ടറി ജനറല്‍, പ്രസിഡന്റ്; കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി എന്നീ നിലകളില്‍ സര്‍വ്വീസ് സംഘടനാ രംഗത്തെ പ്രവര്‍ത്തനം. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗമായിരുന്നു, ആറു വര്‍ഷത്തോളം. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ട്രഷററായി ആറുവര്‍ഷത്തിലേറെക്കാലം പ്രവര്‍ത്തിച്ചു. 1982 മുതല്‍ ബാലസംഘം പ്രവര്‍ത്തകന്‍, ഇരുപതു വര്‍ഷത്തോളം ബാലസംഘം സംസ്ഥാന രക്ഷാധികാരി ഏകോപന സമിതി ജനറല്‍ സെക്രട്ടറി. ഇപ്പോള്‍ ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം. കുട്ടികളുടെ മാസിക തത്തമ്മയുടെ പത്രാധിപരായി അര ദശാബ്ദക്കാലം പ്രവര്‍ത്തിച്ചു. ഭാര്യ : ടി രാധാമണി (ദേവകി വാര്യര്‍ സ്മാരകം സെക്രട്ടറി) മക്കള്‍ : എന്‍ സുകന്യ (ജനാധിപത്യ മഹിളാ അസോസിയേഷന്‍), എന്‍ സുസ്മിത (മാതൃഭൂമി) മേല്‍വിലാസം : ജ്യോതിസ്, കൈതമുക്ക്, പേട്ട (പോസ്റ്റ്), തിരുവനന്തപുരം 695 024. ഫോണ്‍ : 0471 2475903 മൊബൈല്‍ : 9446465903 ഇമെയില്‍ : radhakaithamukku@gmail.com.