Skip to main content
T N Gopakumar

1957 ല്‍ ശുചീന്ദ്രത്ത് ജനിച്ചു. ശുചീന്ദ്രത്തും നാഗര്‍കോവിലിലുമായി പഠനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും ആംഗലസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ജേര്‍ണലിസത്തില്‍ മധുര സര്‍വ്വകലാശാലയുടെ ബിരുദാനന്തര ബിരുദം. ഇന്ത്യന്‍ എക്‌സ്പ്രസ്, മാതൃഭൂമി. ന്യൂസ് ടൈം, ടൈംസ് ഓഫ് ഇന്ത്യ, ബി ബി സി, ഇന്ത്യ ടുഡേ, ദി സ്റ്റേറ്റ്‌സ്മാന്‍ എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 22 വര്‍ഷമായി 'കണ്ണാടി' എന്ന ടി വി പരിപാടിയുടെ അവതാരകന്‍. ഇപ്പോള്‍ 'ഏഷ്യാനെറ്റ് ന്യൂസി'ന്റെ ചീഫ് എഡിറ്റര്‍. ശുചീന്ദ്രം രേഖകള്‍, വോള്‍ഗ തരംഗങ്ങള്‍ എന്നീകൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. ശൂദ്രന്‍, പയണം, കണ്ണകി, ദില്ലി, ത്‌സിങ് താവോ, കൂടാരം, അകമ്പടി സര്‍പ്പങ്ങള്‍ എന്നീ 13 പുസ്തകങ്ങള്‍. ജീവന്‍ മശായ് എന്ന സിനിമയുടെയും വേരുകള്‍ എന്ന ടെലിവിഷന്‍ സീരിയലിന്റെയും സംവിധായകന്‍. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി പുരസ്‌കാരങ്ങള്‍. ഭാര്യ : ഹെദര്‍ മക്കള്‍ : ഗായത്രി, കാവേരി വിലാസം : അനിതാ പാര്‍ക്ക്, പേട്ട തിരുവനന്തപുരം - 24.