Che
Download (2.53 MB)
1961 ല്‍ തത്തമംഗലത്ത് ദാമോദരന്‍ ഇളയതിന്റെയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും മകനായി തൃശൂര്‍ ജില്ലയിലെ എയ്യാലില്‍ ജനിച്ചു. ആലുവ യു സി കോളജ്, മദിരാശി സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ചീഫ് കണ്‍ട്രോളറായി റിട്ടയര്‍ ചെയ്തു. 2003 ല്‍ പ്രശസ്ത സേവനത്തിനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ ദേശീയ അവാര്‍ഡു നേടി. പ്രധാന കൃതികള്‍: ആല്‍ഫ, ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. 2007 ല്‍ മികച്ച തമിഴ് മലയാള വിവര്‍ത്തനത്തിനുള്ള ഇ കെ ദിവാകരന്‍പോറ്റി അവാര്‍ഡ്, 'നല്ലി ദിശൈ എട്ടും' അവാര്‍ഡ്, തിരുവനന്തപുരം തമിഴ് സംഘത്തിന്റെ ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ അവാര്‍ഡ് എന്നിവ നേടി. ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ 2010 ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബഷീര്‍ പുരസ്കാരം, കോവിലന് പുരസ്കാരം, തിരുവനന്തപുരം അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മികച്ച നോവലിനുള്ള അംഗീകാരം എന്നിവ നേടി. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിക്ക് 2015 ല്‍ കെ സുരേന്ദ്രന് നോവല്‍ അവാര്‍ഡ്, എ പി കളയ്ക്കാട് പുരസ്കാരം, മാവേലിക്കര വായന സാഹിത്യ പുരസ്കാരം, ഗലേറിയ ഗാലന് അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. വിലാസം : സൂര്യകാന്തി എയ്യാല്‍ പി ഒ കേച്ചേരി, തൃശൂര്‍ email : ramakrishnantd@yahoo.com