Skip to main content
T D Devassia
1952 ഫെബ്രുവരി 2 ന് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ജനിച്ചു. പിതാവ്: ലൂക്കാ മാത്യു. മാതാവ്: ശ്രീമതി മേരി മാത്യു. കൊച്ചി, കോഴിക്കോട്, കേരള സര്‍വകലാശാലകളില്‍നിന്നും യഥാക്രമം എം ബി എ, എം എസ് സി (കെമിസ്ട്രി), എല്‍ എല്‍ ബി ബിരുദങ്ങള്‍ നേടി. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 36 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ചു. 1975 ല്‍ പ്രൊബേഷനറി ഓഫീസറായാണ് ബാങ്കില്‍ ചേര്‍ന്നത്. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ജനറല്‍ മാനേജര്‍ എന്നീ പദവികള്‍ വഹിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാഫ് കോളേജിന്റെ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചു. ഭാര്യ : എത്സമ്മ മക്കള്‍ : ഡോ. ജൂബിന്‍ സ്മിത ഡോ. സോണി സ്മിത വിലാസം : 4 ബി - പ്ലാറ്റിനം ടവര്‍ പാലച്ചുവട്, കാക്കനാട് പി ഒ കൊച്ചി - 682 030 ഫോണ്‍ : 9846434306