Skip to main content
1955 ല്‍ വയലാറിനടുത്ത് ഉഴുവയിലെ അടിവാക്കല്‍ ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യഭ്യാസത്തിനുശേഷം ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ വേദാന്തപഠനം. 1993 ല്‍ ശിവഗിരിയുടെ താഴ്‌വരയില്‍ എന്ന ആദ്യഗ്രന്ഥം പുറത്തിറങ്ങി. 2001 ല്‍ വിശ്വാസത്തിന്റെ സൗന്ദര്യം കൊച്ചി ഹൈ-ടെക് പ്രസിദ്ധീകരിച്ചു. 2004 ല്‍ ഗുരുപ്പെരുമയും'2007 ല്‍ ഗുരുനാരായണ മൂര്‍ത്തേയും'2010 ല്‍ അവ്യയാനന്ദവും പ്രകാശിതമായി. 2013 ല്‍ തീര്‍ത്ഥാടനപാഥേയം. 2014 ല്‍ സ്വാനുഭവഗീതിവ്യാഖ്യാനം ശിവഗിരിമഠം പ്രസിദ്ധീകരിച്ചു. 2015 ജനുവരിയില്‍ എന്റെ ബാല്യം ആദ്യപതിപ്പ് പുറത്തിറങ്ങി. ശിവഗിരി തീര്‍ത്ഥാടന സമ്മേളനങ്ങളുടെ ശബ്ദശേഖരം ആദ്യമായി പുസ്തകരൂപത്തില്‍ എഡിറ്റു ചെയ്ത് തീര്‍ത്ഥസ്വനം എന്ന പേരില്‍ പ്രകാശിപ്പിച്ചു. കുന്നുംപാറയില്‍ ഇദം പ്രഥമമായി ഒരു സാഹിത്യസംഗമം സംഘടിപ്പിച്ചു. ആ സമ്മേളനത്തിലെ പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധപ്പെടുത്തി. അനന്തതയുടെ തിരുനടയില്‍. പഴഞ്ഞി ഗുരുപ്രഭാവാശ്രമത്തില്‍ ആദ്യമായി സംഘടിപ്പിച്ച ധര്‍മ്മമീമാംസാപരിഷത്തിലെ പ്രസംഗങ്ങളും ധര്‍മ്മ ശോഭയായി പ്രസിദ്ധീകരിച്ചു. പ്രസംഗവും പ്രാര്‍ത്ഥനയും എന്ന പ്രഭാഷണ- പ്രാര്‍ത്ഥനാസമാഹാരം പിന്നീട് പ്രസിദ്ധപ്പെടുത്തി. പ്രഭാഷകനാണ്, ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീനാരായണ സാഹിത്യപരിഷത്ത് പുരസ്‌കാരം ശ്രീനാരായണ സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ്, എറണാകുളം ശങ്കരാനന്ദാശ്രമം അവാര്‍ഡ്, പത്തനാപുരം ഗാന്ധി ഭവന്‍-കവി അയ്യപ്പന്‍ സാഹിത്യ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ചെമ്പഴന്തിഗുരുകുലം, എറണാകുളം ശങ്കരാനന്ദാശ്രമം, കുന്നുംപാറ മഠം എന്നീ സ്ഥാപനങ്ങളുടെ സെക്രട്ടറിയായും, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുഖപത്രമായ ശിവഗിരി മാസികയുടെ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ പഴഞ്ഞി ചെറുതുരുത്തി ഗുരുപ്രഭാവാശ്രമം സെക്രട്ടറിയും ശിവഗിരി മാസികയുടെ ചീഫ് എഡിറ്ററും. വിലാസം : ഗുരുപ്രഭാവാശ്രമം, പെരുന്തുരുത്തി പി ഒ പഴഞ്ഞി വഴി, തൃശൂര്‍ - 680542 ഫോണ്‍ : 9388830966

Books Published by Author