Skip to main content
1964 ല്‍ ആലപ്പുഴ ജില്ലയിലെ ചുനക്കരയില്‍ ജനിച്ചു. ചുനക്കര എന്‍ എസ് എസ് യു പി എസ്, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, പന്തളം എന്‍ എസ് എസ് കോളേജ്, പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട്, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, കേരള യൂണിവേഴ്‌സിറ്റി, അണ്ണാമല സര്‍വ്വകലാശാല എന്നിവിട ങ്ങളില്‍ വിദ്യാഭ്യാസം. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ എം ഫില്‍ ബിരുദവും ഉണ്ട്. ഇപ്പോള്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ഗവേഷണം നടത്തുന്നു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ പബ്‌ളിക് റിലേ ഷന്‍സ് വിഭാഗം മേധാവിയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, മാധ്യമം, ഭാഷാപോഷിണി, ദേശാഭിമാനി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍, ഫീച്ചറുകള്‍, കവിതകള്‍ എന്നിങ്ങനെ 4000ല്‍പ്പരം രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്‍ രാഷ്ട്രപതി ശ്രീ. കെ ആര്‍ നാരായണന്റെ ജീവചരിത്രകാരന്‍, കെ ആര്‍ നാരായണന്‍ ഇന്ത്യയുടെ വിശുദ്ധി, മെഡിക്കല്‍ ലാബോറട്ടറി ടെക്‌നോളജി, കൊതുകിന്റെ കഥ, പുള്ളിപ്പുലി, ചന്ദ്രയാനം, കടലിലെ നിധികള്‍ തുടങ്ങിയവയാണ് ഗ്രന്ഥങ്ങള്‍. ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ വിഷന്‍ 2010 എന്ന ഗ്രന്ഥത്തിന്റെ സഹവിവര്‍ത്തകന്‍ 40ല്‍പ്പരം ഡോക്യുമെന്ററികള്‍ക്ക് സ്‌ക്രിപ്റ്റ് തയ്യാറാക്കി. തിരുവനന്തപുരം ദൂരദര്‍ശനില്‍ സ്വസ്തി എന്ന കാന്‍സര്‍ബോധന പരമ്പര സാക്ഷാത്ക്കരിച്ചു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാന്‍സര്‍ബോധന പരമ്പരയായ മുക്തി 5 വര്‍ഷ ത്തോളം കൈരളി ടിവിയില്‍ അവതരിപ്പിച്ചു. തെരുവുകുട്ടികളെക്കുറി ച്ചുള്ള ചലച്ചിത്രമായ An ode to Alley kid എന്ന സിനിമയുടെ രചന നിര്‍വ്വഹിച്ചു. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ അനൗണ്‍സര്‍, ന്യൂസ് റീഡര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ദൂരദര്‍ശനില്‍ ആരോഗ്യഭാരതം എന്ന പരിപാടി അവതരിപ്പിച്ചിരുന്നു. ആകാശവാണിയുടെ ആരോഗ്യ-കുടുംബക്ഷേമ പരിപാടികളുടെ ഉപദേശക സമിതി അംഗമാണ്. 25 വര്‍ഷമായി വിവിധ മാധ്യമങ്ങളിലൂടെയും പൊതു പ്രഭാഷണങ്ങളിലൂടെയും കാന്‍സര്‍ ബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കേരള ഗവണ്‍മെന്റിന്റെ മികച്ച ശാസ്ത്രപത്രപ്രവര്‍ത്തക പുരസ് കാരം, ആര്‍ സി എ അച്ചീവ്‌മെന്റ് പുരസ്‌കാരം, അര്‍ബ്ബുദബോധന രംഗ ത്തെ മികച്ച സംഭാവനയ്ക്കുള്ള ദയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പബ്ലിക് റിലേഷന്‍സ് സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറി യായിരുന്നു.