Skip to main content
Surab
കാസര്‍കോട് ജില്ലയില്‍ നീലേശ്വരം സ്വദേശി. 1955 ഫെബ്രുവരി 14 ന് ജനനം. ശരിയായ പേര്, അബൂബക്കര്‍ അഹമ്മദ്. ഉപ്പ: കുണ്ടംകടവത്ത് അഹമ്മദ്. ഉമ്മ: നാലുപുരപ്പാട്ടില്‍ ആയിഷ. (രണ്ടുപേരും ജീവിച്ചിരിപ്പില്ല) കഴിഞ്ഞ നാല്പതുവര്‍ഷം പ്രവാസത്തിലായിരുന്നു. ഷാര്‍ജ ജലസേചന വകുപ്പില്‍. ആനുകാലികങ്ങളില്‍ കഥ, കവിത, നോവല്‍, ജീവിതം എഴുതുന്നു. ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍. കവിതയ്ക്കു മഹാകവി കുട്ടമത്ത് അവാര്‍ഡ്, മലയാള മനോരമ യുവ അവാര്‍ഡ്, കഥയ്ക്ക് കമലാസുരയ്യ അവാര്‍ഡ്, നോവലിന് കൈരളി ബുക്ക്‌സ് അവാര്‍ഡ്, തിരക്കഥയ്ക്ക് ചിത്രഭൂമി സെവന്‍ ആര്‍ട്ട്‌സ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. കൃതികള്‍ : തബല, പൂക്കളോടുമാത്രം വര്‍ത്തമാനം പറയുന്നു, അവിടെ മഴ പെയ്യാറില്ല, ബസാര്‍, പൊട്ടുന്നത്, തെരഞ്ഞെടുത്ത കവിതകള്‍, രാവുനിറയെ ഒലിവുമരങ്ങള്‍, തെരഞ്ഞെടുത്ത ഭ്രാന്തുകള്‍, കാസര്‍കോട് (കവിത), നിഴല്‍പ്പുര, ഓരോരോവഴികള്‍, ഒരിടത്ത് ഒരു മരമുണ്ട്, ജീവിതം എടുത്തു വായിക്കുമ്പോള്‍, നഗരത്തില്‍ സംഭവിക്കുന്നത്, അക്ക പുക്ക (കഥ), അഞ്ചില്ലം, പുതുമന, കല്ലിവല്ലി, നീ പോകുന്നിടം, പത്തേമാരി (നോവല്‍). അറ, പടിഞ്ഞാറ്, കയറ്റം, മണല്‍നഗരം (തിരക്കഥ), ഷയറിങ് അക്കമഡേഷന്‍, പ്രവാസി എന്റെ പേര്, തൊണ്ടയില്‍ കുടുങ്ങിയ വാക്കുകള്‍, ഒരു പ്രവാസി എഴുതിയതും വായിപ്പിച്ചതും, മടങ്ങിവന്നവന്റെ വര്‍ത്തമാനങ്ങള്‍ (അനുഭവം). ഭാര്യ : ഖൈറുന്നിസ. മക്കള്‍ : സവാദ്, സജാദ്, ഫിദ.

Books Published by Author