Skip to main content
1968 ല്‍ ജനിച്ചു. അച്ഛന്‍: എം സി പങ്കജാക്ഷന്‍ ഇളയിടം. അമ്മ: ഡി രമണീദേവി. കോട്ടുവള്ളി യു പി സ്‌കൂള്‍, ചെറായി രാമവര്‍മ്മ ഹൈസ്‌കൂള്‍, മാല്യങ്കര എസ് എന്‍ എം കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും. 'ആധുനികതാവാദത്തിന്റെ രാഷ്ട്രീയ അബോധം' എന്ന വിഷയത്തില്‍ പി എച്ച് ഡി. വിദ്യാഭ്യാസകാലത്ത് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ് എഫ് ഐ) എറണാകുളം ജില്ലാനേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസാനന്തരം പറവൂര്‍ ലക്ഷ്മി കോളേജില്‍ അദ്ധ്യാപകനായും ദേശാഭിമാനി ദിനപത്രത്തില്‍ സബ്എഡിറ്ററായും ജോലി ചെയ്തു. ഇപ്പോള്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ മലയാള വിഭാഗം അദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്നു. അധിനിവേശവും ആധുനികതയും, ഭഗവദ്ഗീത: ചരിത്രവും ദര്‍ശനവും (എഡിറ്റര്‍, കണ്‍വഴികള്‍ കാഴ്ചവട്ടങ്ങള്‍, ചരിത്രം: പാഠരൂപങ്ങളും പ്രത്യയശാസ്ത്രവും, ഉരിയാട്ടം, ദമിതം: ആധുനികതാവാദത്തിന്റെ രാഷ്ട്രീയ അബോധം, അജ്ഞാതരുമായുള്ള അഭിമുഖങ്ങള്‍, ഇന്ത്യാ ചരിത്രവിജ്ഞാനം: ദേശം ദേശീയത ദേശചരിത്രം വീണ്ടെടുപ്പുകള്‍: മാര്‍ക്‌സിസവും ആധുനികതാവിമര്‍ശനവും എന്നിവയാണ് കൃതികള്‍. കലാവിമര്‍ശന മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ കേസരി ബാലകൃഷ്ണപിള്ള പുരസ്‌കാരം, വൈജ്ഞാനികസാഹിത്യത്തിനുള്ള കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, പ്രഥമ പവനന്‍ പുരസ്‌കാരം, ഗുരുദര്‍ശന അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കലാനിരൂപണത്തിനുള്ള കേരള ലളിതകലാ അക്കാദമി അവാര്‍ഡ്, സാഹിത്യനിരൂപണത്തിനുള്ള എസ് ബി ടി അവാര്‍ഡ്, തായാട്ട് അവാര്‍ഡ്, കേസരി പുരസ്‌കാരം, വി കെ ഉണ്ണിക്കൃഷ്ണന്‍ സ്മാരക അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ : മീന എസ് മക്കള്‍ : ജാനകി, മാധവന്‍ വിലാസം : മുള്ളായപ്പിള്ളി വീട്, കോട്ടുവള്ളി, വടക്കന്‍ പറവൂര്‍ - 683519. e-mail : sunilpelayidom@gmail.com