Che
Download (2.53 MB)
നോവലിസ്റ്റ്, കവി, ചെറുകഥാകൃത്ത്, ബാലസാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് ആയിരുന്നു 1934 സെപ്തംബര്‍ 7 ന് ബംഗ്ലാദേശിലെ ഫരിദ്പൂരില് ജനനം. കല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍നിന്ന് ബംഗാളിസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ആദ്യത്തെ കവിതാ മാഗസിനായ കൃതിബാസിന്റെ സ്ഥാപക എഡിറ്ററായിരുന്നു. അക്കാലത്തെ പുതുതലമുറയിലെ എഴുത്തുകാരുടെ വേദിയായിരുന്നു അത്. പിന്നീട് കൊല്‍ക്കത്തയിലെ പ്രധാന പ്രസിദ്ധീകരണ സ്ഥാപനമായ ആനന്ദബസാര്‍ ഗ്രൂപ്പിന്റെ പല പ്രസിദ്ധീകരണങ്ങളിലും വളരെക്കാലം എഴുതി. കേന്ദ്രസാഹിത്യ അക്കാദമിയുടെ വൈസ്പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. സാഹിത്യഅക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അര്ജുന്, പ്രതിധ്വന്ദി, അരണ്യര്‍ ദിന് രാത് തുടങ്ങിയ കൃതികള്‍ സത്യജിത് റായ് സിനിമയാക്കി. സേ സാമയ്, പ്രഥം അലോ, പര്ബോവസ്ചിം തുടങ്ങിയ ശ്രദ്ധേയമായ ചരിത്രാഖ്യായികകള്‍ രചിച്ചു. ആദ്യനോവല്‍ ആത്മപ്രകാശ്. സിനിമയാക്കിയ കൃതികള്‍ കൂടാതെ പുരുഷ്, അഗ്നിപുത്രോ, സരോള്‍ സത്യ, ബന്ധുബന്ധാവ് തുടങ്ങി നിരവധി കൃതികള്‍ എഴുതി. 2012 സെപ്തംബറില്‍ അന്തരിച്ചു.