Skip to main content
തൃശൂര്‍ ജില്ലയിലെ കൂര്‍ക്കഞ്ചേരിയില്‍ ജനിച്ചു. അച്ഛന്‍: കല്ലേറ്റുംകര താഴേക്കാട് ചിറ്റേത്ത് ഗോവിന്ദന്‍ നായര്‍, അമ്മ: കൂര്‍ക്കഞ്ചേരി കണക്കപ്പറമ്പില്‍ സരസ്വതി അമ്മ. സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ കോഴിക്കോടു വെച്ചു നടത്തിയ സമ്മേളനത്തോടനുബന്ധിച്ചുള്ള ചെറുകഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിക്കൊണ്ടാണ് സാഹിത്യരംഗത്തു വന്നത്. നോവല്‍, കഥ, ബാലസാഹിത്യം തുടങ്ങി ഇരുപതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രധാന കൃതികള്‍: നൂല്, ഉച്ചമേയുന്ന കുന്നുകള്‍, ഉന്മാദിനിദേവി (നോവലുകള്‍); ഒന്നും അറിയാത്ത നമ്മള്‍, ആരുമറിയാതെ അനസൂയ, ദ്വാപരയുഗം, ഹെല്‍മറ്റ് (കഥകള്‍); പളുങ്കുമണികള്‍, ആനത്തലയോളംവെണ്ണ, അമ്പിളിത്തോപ്പ്, കുഞ്ഞുബുദ്ധന്‍ (ബാലസാഹിത്യം). സി എന്‍ കരുണാകരന്റെ രേഖാചിത്രങ്ങളോടെ ദേശാഭിമാനി വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച നിവാസികള്‍ എന്ന നോവലാണ് ഉച്ചമേയുന്ന കുന്നുകള്‍ എന്ന പേരില്‍ പുസ്തകമായത്. ദാനം കിട്ടിയ ഭൂമി എന്ന പരിസ്ഥിതി സംബന്ധിയായ കൃതി കേന്ദ്രഗവണ്‍മെന്റിലെ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പില്‍നിന്നും സമ്മാനിതമാവുകയുണ്ടായി. സുകുമേനോന്‍ എന്ന തൂലികാനാമത്തിലും എഴുതാറുണ്ട്. തൃശൂരില്‍ ദര്‍ശന്‍ പബ്ലിക്കേഷന്‍സും നന്മ മാസികയും നടത്തിയിരുന്നു. തൃശൂര്‍ തഹസില്‍ദാരായി ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. വിലാസം : ധ്യാന' ബംഗ്ലാവ് റോഡ് പുല്ലഴി, ഒളരിക്കര, പി ഒ തൃശൂര്‍ - 680 012 ഫോണ്‍ : 0487 3296368 9447234860