Skip to main content
11.07.1963 ല്‍ തിരുവല്ല താലൂക്കില്‍ പരിമലയില്‍ തോപ്പില്‍ വീട്ടില്‍ കെ അപ്പുക്കുട്ടനാദിശ്ശരുടെയും ജി ഭാര്‍ഗവിയമ്മയുടെയും മകനായി ജനിച്ചു. കേരളസര്‍വ്വകലാശാലയില്‍ നിന്നും ബിരുദം, നിയമബിരുദം, ബിരുദാനന്തരബിരുദം, നിയമത്തില്‍ എം ഫില്‍ ബിരുദം എന്നിവ നേടി, മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍നിന്നും ഗവേഷണ പഠനവും പൂര്‍ത്തിയാക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂര്‍, കേരളത്തിലെ കോഴിക്കോട്, എറണാകുളം, തൃശൂര്‍ എന്നിവടങ്ങളില്‍ നിയമാദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. വിവിധ പഠന-ഗവേഷണ സ്ഥാപനങ്ങളില്‍ നിയമശാസ്ത്രഫാക്കല്‍റ്റി അംഗമായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് ലോയില്‍ പ്രൊഫസറായി ജോലി ചെയ്യുന്നു. പ്രസിദ്ധീകൃതമായ കൃതികള്‍: നിയമം സമൂഹം നീതിവ്യവസ്ഥ, നിയമം കുട്ടികളുടെ രക്ഷയ്ക്ക് (ചിന്ത പബ്ലിഷേഴ്‌സ്), പരിസ്ഥിതിയും നിയമവും, അറിവിന്റെ അവകാശികള്‍, പഞ്ചായത്ത്‌രാജ് നിയമവും ഭരണവും (ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്), കുട്ടികളും നിയമവും, വിവേചനത്തിന്റെ ഭിന്നമുഖങ്ങള്‍, പരിസ്ഥിതി നിയമം ഒരു പരിചയം (ശാസ്ത്രസാഹിത്യ പരിഷത്ത്), അധികാരവികേന്ദ്രീകരണം പ്രശ്‌നങ്ങളും സാദ്ധ്യതകളും (കെ ജി ഒ എ), സ്ത്രീകളും നിയമവും (വനിതാ കമ്മീഷന്‍), നിയമപ്രകാരം(ജനനീതി), നിയമം കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും രക്ഷയ്ക്ക്, സ്ത്രീപദവി-നിലവിലുള്ള സങ്കല്പനവും വരുത്തേണ്ട മാറ്റങ്ങളും (തിരുവനന്തപുരം നഗരസഭ), ഇ എം എസ് സ്മൃതി സമാഹാരം (എഡി. കോസ്റ്റ് ഫോര്‍ഡ്), ഹാന്റ്ബുക് ഓണ്‍ ലീഗല്‍ ലാംഗ്വേജ് & ലീഗല്‍ റൈറ്റിങ് (ഇംഗ്ലീഷ് - ലൈഫ് ബുക്‌സ്). ഭാര്യ : ഡോ: കെ ടി ശ്രീലത കുമാരി മക്കള്‍ : അശ്വിനി, അനന്യ വിലാസം : സൗഹൃദ, ടി സി 6/1016(2) പി ആര്‍ എ 136 (എ), പടയണി ലെയ്ന്‍ വട്ടിയൂര്‍ക്കാവ് പി ഒ, തിരുവനന്തപുരം - 13