Che
Download (2.53 MB)
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്ക് കണ്ടംകുന്ന് വില്ലേജില്‍ ആയിത്തറയില്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം ആയിത്തറ മമ്പറം സ്കൂളില്‍, തുടര്‍ന്ന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി ഉന്നത പഠനം. ഗണിതശാസ്ത്രം എം എസ് സി ബിരുദാനന്തര ബിരുദം. പിതാവ്: പൊനോന് ശ്രീധരന്. മാതാവ്: മിന്നി സുലോചന. ജ്യേഷ്ഠന്: മിന്നി സന്തോഷ്. അവിവാഹിതന്. 5-ാമത്തെ വയസ്സില്‍ സംഘ പ്രവേശനം. 11-ാം വയസ്സില്‍ ശാഖാ പരിശീലകനായി. സംഘത്തിന്റെ പരിശീലനങ്ങളായ പ്രാഥമിക ശിക്ഷണ ശിബിരം, പ്രഥമ വര്‍ഷ സംഘശിക്ഷാ വര്‍ഗ്ഗ്, ദ്വിതീയ സംഘശിക്ഷാ വര്‍ഗ്ഗ് എന്നിവ പൂര്‍ത്തിയാക്കി. സംഘത്തിന്റെ ബൗധിക് വിഭാഗത്തില്‍ രഹസ്യ സ്വഭാവമുള്ള ചാണക്യ എന്ന യൂണിറ്റില്‍ 7 വര്‍ഷത്തോളം പ്രചാരകനായി. നാഗ്പുരില്‍നിന്നും പ്രത്യേകം പരിശീലനം ലഭിച്ചു. സംഘത്തിന്റെ പരിവാര്‍ പ്രസ്ഥാനമായ സ്വദേശി സയന്‍സ് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന വേദഗണിതത്തിന്റെ രണ്ടര വര്‍ഷത്തെ പരിശീലനവും പൂര്‍ത്തിയാക്കി. ഈ സംഘടനയില്‍ സംസ്ഥാന വേദഗണിത പരിശീലകനായി പ്രവര്‍ത്തിച്ചു. ഒരു വര്‍ഷം ബാലഗോകുലത്തിന്റെ കണ്ണൂര്‍ ജില്ലാ അദ്ധ്യക്ഷനുമായിരുന്നു. ഈസി മാത്സ് എന്ന പേരില്‍ ഇന്ത്യന്‍ ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷില്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ഇപ്പോള്‍ സംഘപരിവാറുമായുള്ള ബന്ധം ഉപേക്ഷിച്ച് സി പി ഐ (എം) പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.