Skip to main content
കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്ത് 1947 ല്‍ ജനനം. പിതാവ്: പൂമാടത്ത് അബ്ദുള്‍ റഹിമാന്‍ മാതാവ്: പുതിയ പാട്ടില്ലത്ത് കൈച്ചുമ്മ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാട് വിട്ടു 30 വര്‍ഷത്തോളം ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍. യൂറോപ്പ്, യു എ ഇ എന്നിവിടങ്ങളില്‍ പ്രവാസ ജീവിതം. രണ്ട് തവണകളായി യു എ ഇയിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയേണ്ടി വന്നു. ചന്ദ്രിക, മാധ്യമം, ദീപിക എന്നീ പത്രങ്ങളുടെ കോഴിക്കോട്, എറണാകുളം, കാസര്‍ഗോഡ് ജില്ലാ ലേഖകനായി. അപ്പോള്‍ സൗദി അറേബ്യയില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന മലയാളം ന്യൂസ് ദിനപത്രത്തിന്റെ ജില്ലാ ലേഖകന്‍. കൃതികള്‍ : എന്റെ ജയില്‍അനുഭവങ്ങള്‍, നഗ്നശരീരം (ജീവചരിത്ര കുറിപ്പുകള്‍), എളയ, അലാമി, (നോവലുകള്‍) പരിപ്പുമുറിക്കുന്ന കത്തി, പിറകോട്ട് നടക്കുന്ന വാച്ച്, പോസ്റ്റുചെയ്യാന്‍ പെട്ടിയില്ലാത്ത കത്തുകള്‍, (കഥകള്‍) സ്വര്‍ഗ്ഗം തുറക്കുന്ന താക്കോല്‍, അസുരവാദ്യം, ഹരിദ്വാര്‍, സീത, നോവലെറ്റുകള്‍) ഹായ്... ഹായ്…ഇന്ത്യാ (നഗരങ്ങളിലൂടെയുള്ള യാത്രകള്‍), ഓര്‍മ്മക്കുറിപ്പുകള്‍, കാശ്മീര്‍, യാത്ര, കര്‍ണ്ണാടക രാഷ്ട്രപതി, എം ഗോവിന്ദ പൈയുടെ നന്ദാ ദീപ (കെടാ വിളക്ക്) എന്ന കവിതാ സമാഹാരത്തിന്റെ പ്രതിഭാഷ. ഭാര്യ : സുബൈദ വേലിക്കോത്ത് മക്കള്‍ : സുഹാസ് വേലിക്കോത്ത് (വിദ്യാര്‍ത്ഥി ജപ്പാന്‍), ഷംന വിലാസം : അക്ഷരം വീട്, തോട്ടം സ്റ്റോപ്പ് ജങ്ഷന്‍ നീലേശ്വരം പോസ്റ്റ്, കാസര്‍ഗോഡ്- 671314, മൊബൈല്‍ : 9496735111, e-mail : subaidapoet@gmail.com

Books Published by Author