Skip to main content
sreekrishnapuram krishnankutty
1947 ല്‍ ശ്രീകൃഷ്ണപുരത്ത് ജനിച്ചു. പിതാവ്: അനന്തന്‍. മാതാവ്: തങ്കമ്മ. മലയാളത്തില്‍ പ്രൈവറ്റായി ഒന്നാം ക്ലാസോടെ ബിരുദാനന്തരബിരുദം നേടി. കോഴിക്കോട് യൂണിവേഴ്‌സിറ്റി സെന്ററില്‍നിന്ന് ഒന്നാം ക്ലാസോടെ ബി എഡ്. എടത്തറ യു പി സ്‌കൂള്‍, കൊടുവായൂര്‍ ഗവ. ഹൈസ്‌കൂള്‍, ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും, ഇടുക്കി രാജാക്കാട് ഹയര്‍സെക്കന്ററി സ്‌കൂള്‍, അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, എടത്തനാട്ടുകര ഒറിയന്റല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പാളായും ജോലി ചെയ്തു. 2001 ല്‍ വിശിഷ്ട അധ്യാപകനുള്ള ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ചു. 2002 ല്‍ വിരമിച്ചു. 2007 ല്‍ കഥാസമാഹാരത്തിന് എം എസ് രുദ്രന്‍ അവാര്‍ഡ് കണ്ണാടിയില്‍ കാണാത്തത് എന്ന കൃതിക്ക് ലഭിച്ചു. പ്രധാന കൃതികള്‍. ഒരു വെറും നിലവിളിമാത്രം, നിലവിളിപോലെ, കണ്ണാടിയില്‍ കാണാത്തത് (കഥാസമാഹാരങ്ങള്‍)ദൈവത്തിന്റെ കോമാളി, താവളം, ഹൃദയത്തിലേക്ക് ഒരു പാലം, കനല്‍ക്കിനാവുകള്‍ (നോവലുകള്‍). ഭാര്യ : ഇന്ദിര മക്കള്‍ : രാജീവന്‍ (ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍) മനു (ടെക്‌നോപാര്‍ക്ക്, തിരുവനന്തപുരം) വിലാസം : 'ഹരിശ്രീ' ശ്രീകൃഷ്ണപുരം, പാലക്കാട് പിന്‍ - 679513 ഫോണ്‍ : 9447329244