Skip to main content
Sreekandan Karikkakam
1973 ഡിസംബര്‍ 12 ന് തിരുവനന്തപുരം ജില്ലയിലെ കരിക്കകത്ത് ജനനം. അച്ഛന്‍: വി വിശ്വംഭരന്‍. അമ്മ: ബി സേതു. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, സെന്റ് സേവ്യേഴ്‌സ് കോളേജ് തുമ്പ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. തലയോലപ്പറമ്പ് മുദ്ര കള്‍ച്ചറല്‍ ആന്റ് ആര്‍ട്‌സ് സൊസൈറ്റിയുടെ ബഷീര്‍ സ്മാരക ചെറുകഥാ പുരസ്‌കാരം (2002), കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുരേന്ദ്രന്‍ സ്മാരക ചെറുകഥാ പുരസ്‌കാരം (2002), റിയാദ് മലയാളി അസോസിയേഷന്റെ ചെരാത് കഥാപുരസ്‌കാരം (2004), സാഹിതീയം തകഴി സ്മാരക ചെറുകഥാ പുരസ്‌കാരം (2005), യുവസാഹിത്യ പുരസ്‌കാരം (2008) എന്നിവ ലഭിച്ചിട്ടുണ്ട്. ആകാശവാണിയിലും മറ്റ് ദൃശ്യ-മാധ്യമങ്ങളിലുമായി നിരവധി പരിപാടികള്‍ക്ക് രചന നിര്‍വഹിച്ചു വരുന്നു. രണ്ട് ചെറുകഥാസമാഹാരങ്ങള്‍: വേതാളം വല നെയ്യുന്നു, കടല്‍ ഹൃദയം. തീപ്പാട്ട്, 'അ' (നോവല്‍). ഭാര്യ : ഷീജ മക്കള്‍ : ശ്രീലക്ഷ്മി, തീര്‍ത്ഥ വിലാസം : നിര്‍മാല്യം, ടി സി 13/2189 (9) മുളവന വഞ്ചിയൂര്‍ പി ഒ. തിരുവനന്തപുരം - 695035 ഫോണ്‍ : 0471 - 2503100 മൊബൈല്‍ : 9446393101 sreekantankarikkakom@gmail.com