Skip to main content
1941 ഡിസംബര്‍ 13 ന് ചെങ്ങന്നൂരെ ചെറിയനാട്ട് ജനിച്ചു. പിതാവ് എന്‍ വേലായുധന്‍നായര്‍. മാതാവ് സി ചെല്ലമ്മ. എ ആര്‍ രാജരാജവര്‍മ്മ സ്മാരകസമിതി ഭരണസമിതി അംഗമായും കുഞ്ചന്‍ സ്മാരകസമിതി ഭരണസമിതി അംഗമായും സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റായും എ ആര്‍ സ്മാരകസമിതിയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1988 ല്‍ അബുദാബി ശക്തി അവാര്‍ഡ്, 1989 ല്‍ അദ്ധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ്, 1990 - 1991 ല്‍ കേരള സാഹിത്യ അക്കാദമി സ്‌കോളര്‍ഷിപ്പ്, 2009 ലെ കളയ്ക്കാട് അവാര്‍ഡ് എന്നിവ ലഭിച്ചു. പുതിയ പാഠങ്ങള്‍, ഒരു പാവം കഴുത, ഇങ്ങനെ ഓരോ വിഡ്ഢിത്തം, അസിധാര, വലിയവരുടെ മരണം വലിയ മരണം, നീതിപീഠത്തിലെ കുരുടന്‍, വിയത്‌നാം കഥകള്‍, കാറ്റിന്റെ നിറം, കള്ളന്‍ വാസൂള്ളയുടെ ഷഷ്ടിപൂര്‍ത്തി സ്മരണിക, ഉദയഗീതം, ഭ്രാന്തില്ലാത്ത ഭ്രാന്തന്‍, ദൈവത്തിന്റെ കാള, തെരഞ്ഞെടുത്ത കഥകള്‍ (കഥാസമാഹാരങ്ങള്‍); അദ്ദേഹം, കോട, തോല് (നോവലുകള്‍); ഭഗവതിത്തെരുവിലെ കാറ്റ് (നോവലെറ്റ്); ചെപ്പുകുടത്തിലെ ചെങ്കടല്‍, കൂട്, വീട്, സുന്ദരപുരി, തേന്‍വരിക്ക, നെയ്യപ്പം, അണുബോംബിന്റെ പിതാവ്, മുനിബാലന്‍, അമ്മയുടെ കണ്ണുനീര്‍ (ബാലസാഹിത്യങ്ങള്‍), പാറപ്പുറത്ത് - ഓണാട്ടുകരയുടെ കഥാകാരന്‍, മലയാറ്റൂര്‍ - ജീവിതവും കൃതികളും (പഠനങ്ങള്‍) തുടങ്ങിയവയാണ് കൃതികള്‍. ഭാര്യ : എം ജെ സരസമ്മ മക്കള്‍ : സീമ, സിന്ധു വിലാസം : മണ്ണിലേത്ത് ചെട്ടികുളങ്ങര മാവേലിക്കര മൊബൈല്‍ : 9446855510