Skip to main content
sippi pallippuram
എറണാകുളം ജില്ലയിലെ വൈപ്പിനിലെ പള്ളിപ്പുറത്ത് 1943 മെയ് 18 ന് ജനിച്ചു. പള്ളിപ്പുറം സെന്റ്‌മേരീസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. ബാലസാഹിത്യത്തിനുള്ള ദേശീയ അവാര്‍ഡ്, എന്‍ സി ഇ ആര്‍ ടിയുടെ ദേശീയ അവാര്‍ഡ്, കൈരളി ചില്‍ഡ്രന്‍സ് ബുക്ക് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ചെണ്ട, പൂരം, അപ്പൂപ്പന്‍താടിയുടെ സ്വര്‍ഗ്ഗയാത്ര, കാട്ടിലെ കഥകള്‍, തത്തകളുടെ ഗ്രാമം, അങ്കപ്പുറപ്പാട്, നാടോടിയമ്മൂമ്മയും കൂട്ടുകാരും, ഭൂതത്താന്‍കുന്നിലെ കുന്ത്രാണ്ടി രാക്ഷസന്‍, സ്വര്‍ണ്ണക്കമ്പിളി, ഇട്ടിക്കണ്ടപ്പന്റെ മീശ, മൂക്കിനുപകരം മൂക്ക്, അഞ്ചപ്പവും രണ്ടു മീനും, ചന്ദനപ്പാവ, ഭൂമിയില്‍ ആനകളുണ്ടായതെങ്ങനെ, മൃഗശാല, ഉണ്ണിപ്പൂവാലിയും കോലുനാരായണനും തുടങ്ങി എഴുപതിലധികം ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : മേരി സെലിന്‍ മക്കള്‍ : ശാരിക, നവനീത് വിലാസം : പള്ളിപ്പോര്‍ട്ട് പി ഒ, എറണാകുളം ഫോണ്‍ : 0484 2488247