നെടുമങ്ങാട് താലൂക്കിലെ പത്താംകല്ല് കണിയാംകടവില് ജനിച്ചു. നെടുമങ്ങാട് ഗവ. കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയും നേടി. കേരള സര്‍വ്വകലാശാല മലയാള വിഭാഗത്തില്‍ ഗവേഷകനാണ്.
എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റും സി പി ഐ (എം) നെടുമങ്ങാട് ഏര്യാ കമ്മിറ്റി അംഗവുമാണ്. സ്റ്റുഡന്റ് മാസികയുടെ പത്രാധിപസമിതി അംഗം. കേരള സര്‍വ്വകലാശാല മുന്‍ സിന്റിക്കേറ്റ് അംഗം. അന്താരാഷ്ട്ര സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായുള്ള ജര്‍മ്മന്‍ പര്യടന സംഘത്തില്‍ അംഗമായിരുന്നു. ബാലസംഘം മുന്‍ സംസ്ഥാന സെക്രട്ടറി.
കൃതികള്‍: നിലാവ് (കവിതാസമാഹാരം), ഗുട്ടെന്‍ മോര്‍ഗെന്‍ (യാത്രാനുഭവം), വാക്കുമരത്തിന്റെ ഇലകള്‍; കാമ്പസ് മണമുള്ള സംഭാഷണങ്ങള്‍ (അഭിമുഖം), താലിബാന് മുദ്രകള്‍ വിചാരണ ചെയ്യപ്പെടുന്നു (എഡിറ്റര്‍: ലേഖനസമാഹാരം), കുട്ടികളുടെ അവകാശങ്ങള്‍; ഒരു സത്യവാങ് മൂലം (ലേഖനസമാഹാരം).
യാത്രാവിവരണത്തിനുള്ള വിതുരോദയം സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പിതാവ് പേട്ട ജഹാന്; അടിയന്തരാവസ്ഥയില്‍ ദീര്‍ഘകാലം ജയില്‍വാസം അനുഷ്ഠിച്ചു. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മാതാവ് എഫ് സൈദാബീവി.
സഹോദരങ്ങള്‍ : ഷഫീഖ്(മരണമടഞ്ഞു)
ഷീജാസമീര്
വിലാസം : മഞ്ച തപാല്‍, പത്താംകല്ല്,
നെടുമങ്ങാട്, തിരുവനന്തപുരം (695541)