Skip to main content
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ജനിച്ചു. പിതാവ്: ഇ കെ സൂപ്പി. മാതാവ്: കെ അയിഷ. ഭാഷാപോഷിണി സാഹിത്യാഭിരുചി പുരസ്‌കാരം, വനിത കഥാപുരസ്‌കാരം, മലയാളമനോരമ കഥാ പുരസ്‌കാരം, തുളുനാട് നോവല്‍ പ്രശംസാപത്രം, പൊന്‍കുന്നം വര്‍ക്കി കഥാ പുരസ്‌കാരം, പായല്‍ ബുക്‌സ് കഥാ പുരസ്‌കാരം, പ്രവാസി ശബ്ദം കഥാ പുരസ്‌കാരം, റിയാദ് ന്യു ഏജ് കമല സുരയ്യ പുരസ്‌കാരം, ദല - ടി വി കൊച്ചുബാവ കഥാ പുരസ്‌കാരം, പി പത്മരാജന്‍ കഥാ അവാര്‍ഡ്, പച്ചമഷി കഥാ അവാര്‍ഡ്, സാഹിത്യശ്രീ അവാര്‍ഡ്, സുവര്‍ണ്ണരേഖ അവാര്‍ഡ്, അങ്കണം ഇ പി സുഷമ എന്റോവ്‌മെന്റ്, അവനീബാല കഥാപുരസ്‌കാരം എന്നിവ ലഭിച്ചു. വൈ ടു കെ, നീലലോഹിതം, കനലെഴുത്ത് (കഥാസമാഹാരങ്ങള്‍), ദുനിയ (നോവല്‍), അഴിച്ചു കളയാനാവാതെ ആ ചിലങ്കകള്‍ (ഓര്‍മ്മ) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു. ദുനിയ, നീലലോഹിതം എന്നീ പുസ്തകങ്ങള്‍ തമിഴില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകള്‍ ഇംഗ്ലീഷ്, കന്നട, തമിഴ്, അസമീസ്, മറാത്തി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. പാകിസ്ഥാന്‍ എഴുത്തുകാരി ഖൈ്വസ്‌റ ഷഹറാസിന്റെ നോവല്‍ ടൈഫൂണ്‍, അഞ്ജലി ജോസഫിന്റെ നോവല്‍ സരസ്വതി പാര്‍ക്ക്, വിയറ്റ്‌നാം ബുദ്ധസന്ന്യാസിയും സമാധാനപ്രവര്‍ത്തകനുമായ തിച് നാത് ഹാനിന്റെ നോവല്‍ ദ് നൊവീസ് (ബ്രഹ്മചാരിണി), മൊറോക്കന്‍ എഴുത്തുകാരി ഫാത്വിമ മര്‍നീസിയുടെ പുസ്തകം ബിയോണ്ട് ദ് വെയ്ല്‍ (മുഖപടത്തിനപ്പുറത്തെ നേരുകള്‍) എന്നിവ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. വിദ്യാഭ്യാസവകുപ്പില്‍ സീനിയര്‍ ക്ലര്‍ക്കായി മലപ്പുറത്ത് ജോലി ചെയ്യുന്നു. വിലാസം : Sheeba E K Haseena Cottage, Hospital Road Perinthalmanna 679322 Malappuram DT E-mail : sheebaek@gmail. com Mob : 9495057847