Skip to main content
1988 മാര്‍ച്ച് പതിനെട്ടിന് മലപ്പുറം ജില്ലയിലെ കോഴിച്ചെനയില്‍, പുതിയോടത്ത് മൂസയുടെയും പൂക്കയില്‍ ആമിനയുടെയും പത്തുമക്കളില്‍ ഏറ്റവും ഇളയ സന്താനമായി ജനനം. കോഴിച്ചെന എ എം എല്‍ പി, പാലച്ചിറമാട് എ എം യു പി, വാളക്കുളം കെ എച്ച് എം എച്ച് എന്നീ സ്‌കൂളുകളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം. കോട്ടയ്ക്കല്‍ ദീപ്തി കോളേജില്‍ നിന്ന് ഉപരിപഠനം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്നു. ആദ്യകൃതി: മലയാളത്തിന്റെ ചന്ദനസുഗന്ധം മാധവിക്കുട്ടി (ജീവിത രേഖ) വൈ ജി എം കള്‍ച്ചറല്‍ ഫോറം പ്രസിദ്ധീകരിച്ചു. ആദ്യ പുരസ്‌കാരം: എം പി നാരായണമേനോന്‍ സ്മാരക പുരസ്‌കാരം, മാരിയം കുന്നത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ. ഭാര്യ : ഹസീബാ ഷഫീഖ് മകള്‍ : ഫന്‍ഷാ ശിഫിന്‍ വിലാസം : ''പുതിയോടത്ത്'' കോഴിച്ചെന, പി ഒ വാളക്കുളം, മലപ്പുറം 676 508 ഫോണ്‍ : 95 44 00 00 39