Skip to main content
എറണാകുളം ജില്ലയിലെ ഫോര്‍ട്ടുകൊച്ചി കല്‍വത്തി എട്ടാം നമ്പര്‍ ലൈനില്‍ കെ എം ബദറുദ്ദീന്റെയും കെ ഐ ബീവിയുടെയും മൂന്ന് മക്കളില്‍ രണ്ടാമനായി ജനനം. ഫോര്‍ട്ടുകൊച്ചി നോര്‍ത്ത് കല്‍വത്തി എല്‍ പി സ്‌കൂള്‍, ഫോര്‍ട്ടുകൊച്ചി താമരപ്പറമ്പ് ഗവ. യു പി സ്‌കൂള്‍, മട്ടാഞ്ചേരി ടി ഡി ഹൈസ്‌കൂള്‍, എറണാകുളം സെ. ആല്‍ബര്‍ട്ട്‌സ് കോളേജ്, എറണാകുളം ഓള്‍ സെയിന്റ്‌സ് കോളേജ്, കാക്കനാട് കേരള പ്രസ് അക്കാദമി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സദ്‌വാര്‍ത്ത, മാധ്യമം, സിറ്റി കേബിള്‍ എന്നിവയുടെ പ്രാദേശിക ലേഖകനായി മാധ്യമപ്രവര്‍ത്തനം തുടങ്ങി. 1999 മുതല്‍ ദേശാഭിമാനിയില്‍. നിലവില്‍ കൊച്ചി യൂണിറ്റില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. ഇപ്പോള്‍ മട്ടാഞ്ചേരി കരുവേലിപ്പടി മൈത്രി നഗറില്‍ (എം എന്‍ ആര്‍ എ 38) താമസം. ഭാര്യ : സുനിത ഷഫീഖ്. മക്കള്‍ : സഫ്ദര്‍ ഷാഷ്മി, സൈഗാള്‍. ഫോണ്‍ : 9447885149.