Skip to main content
1966 ല്‍ കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം ഗ്രാമത്തില്‍ ജനനം. പിതാവ്: ഇടവഞ്ചാല്‍ കണ്ണമ്പേത്ത് കൃഷ്ണന്‍ നമ്പ്യാര്‍, മാതാവ്: കരിയാട്ട് പാര്‍വ്വതിയമ്മ. കവിത, ചെറുകഥ, നോവല്‍, ബാലസാഹിത്യം എന്നിവ രചിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനം, സാമൂഹ്യ പ്രവര്‍ത്തനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു. പു ക സ വനിതാ സാഹിതി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റാണ്. അദ്ധ്യാപനമാണ് ജീവിതവൃത്തി. കൃതികള്‍: സീതായനം, (കവിതാസമാഹാരം), സ്വപ്നാപരാധം, അവസ്ഥാന്തരങ്ങള്‍, മറുപാതി (നോവല്‍), മരപ്പൊത്തിലെ ഭൂതം, മാഞ്ചോട്ടിലെ കളിവീട്, അക്ഷരപ്പൂക്കള്‍ വിതറിയ നാട്ടുവഴികള്‍ (ബാലസാഹിത്യം). പുരസ്‌കാരങ്ങള്‍: ടി എം കെ വിഷ്ണുനമ്പീശന്‍ സ്മാരക നോവല്‍ പുരസ്‌കാരം (അവസ്ഥാന്തരങ്ങള്‍, 2012), പച്ചമഷി ആദരം: കവിതാപുരസ്‌കാരം (കവിത, 2013), ഹാസ്യകവിതാ പുരസ്‌കാരം (കവിത 2015) വിലാസം : നന്ദനം, ഉപ്പിലിക്കൈ (പി ഒ), അടുക്കത്ത് പറമ്പ് നീലേശ്വരം, കാസര്‍ഗോഡ് (ജില്ല) 671 314 e-mail : seethadevikariyat@gmail.com