Skip to main content
1962 ജൂണ്‍ 29 ന് ജനിച്ചു. വടകരയ്ക്കടുത്ത് ഒഞ്ചിയത്തെ മാടാക്കര ഗ്രാമമാണ് സ്വദേശം. അച്ഛന്‍: സി സി മാടാക്കര. അമ്മ: ശാന്ത. ബി ഇ എം യു പി സ്‌കൂള്‍ ചോമ്പാല, മടപ്പള്ളി ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, മടപ്പള്ളി ഗവ. കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോള്‍ യു എ ഇയിലെ ഫുജൈറ ദിബ്ബ സീ പോര്‍ട്ടില്‍ ജോലി ചെയ്യുന്നു. ദേശാഭിമാനി, കലാകൗമുദി, ചന്ദ്രിക ആഴ്ചപ്പതിപ്പ് എന്നിവയിലെഴുതിത്തുടങ്ങി. കുറേക്കാലം അറേബ്യയില്‍ നിന്നു പ്രസിദ്ധീകരിച്ച അറേബ്യ ദിനപത്രത്തില്‍ കോളമെഴുതി. ആനുകാലികങ്ങളില്‍ കവിത, ലേഖനം, നിരന്തരമായി എഴുതുന്നു. കൃതികള്‍: മണല്‍, കപ്പലില്ലാത്ത തുറമുഖം, ഒരു മത്സ്യവും ജലാശയം നിര്‍മ്മിക്കുന്നില്ല, മഴ പെയ്തില്ല മയിലും വന്നില്ല, മലബാര്‍ സ്‌കെച്ചുകള്‍ തുടങ്ങിയവ. പുരസ്‌കാരങ്ങള്‍: കൈരളി, അറേബ്യ അക്ഷരശ്രീ, അബുദാബി മലയാളി സമാജം, അരങ്ങ് അബുദാബി തുടങ്ങിയവ. ഭാര്യ : ഗ്രീഷ്മ മക്കള്‍ : ഗാര്‍ഗി, മേഘ്‌ന വിലാസം : സാകേതം, കണ്ണൂക്കര പി ഒ വടകര വഴി, കോഴിക്കോട് 673102 email : sathyanmadakkara@gmail.com sathyanmadakkara@yahoo.com

Books Published by Author