Skip to main content
1966 ല്‍ കോഴിക്കോട് ജില്ലയിലെ പൊയില്‍ക്കാവില്‍ ജനിച്ചു. പിതാവ്: വാളിയില്‍ ഉണ്ണര. മാതാവ്. വാളിപ്പറമ്പില്‍ മാധവി. പൊയില്‍ക്കാവ് യു പി, ഹൈസ്‌കൂള്‍, എക്‌സലന്റ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 2007 ല്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ദക്ഷിണേന്ത്യന്‍ കാവ്യോത്സവത്തില്‍ മലയാളത്തെ പ്രതിനിധീകരിച്ച് കവിത അവതരിപ്പിച്ചു. പുസ്തകരൂപത്തിലിറങ്ങിയ ആദ്യകൃതി പാപനാശിനി. ഈ കൃതിക്ക് എഴുത്തുപുര പുരസ്‌കാരവും കുന്നോത്ത്മുക്ക് സീറോ കി മീറ്റര്‍ എന്ന തിരക്കഥയ്ക്ക് മതേതരം മാസികയുടെ പുരസ്‌കാരവും ലഭിച്ചു. പാപനാശിനി, വേനല്‍, കനല്‍, പെയ ിന്ററെ ചിരിപ്പിച്ച ശ്രീനിവാസന്‍, പൊയില്‍ക്കാവിന്റെ കവിതകള്‍, ദൈവമേ നിനക്കു ഞാന്‍ വച്ചിട്ടുണ്ട് തുടങ്ങിയ ഒമ്പത് കവിതാസമാഹാരങ്ങളും അഞ്ച് ബാലസാഹിത്യകൃതികളും ഒരു തിരക്കഥയും പ്രസിദ്ധീകരിച്ചു. ഉച്ചവെയിലിന്റെ കാമുകന്‍ എന്ന പേരില്‍ ഒരു ആത്മകഥയും രചിച്ചിട്ടുണ്ട്. ഭാര്യ : കനകശ്രീ വിലാസം : വാളിയില്‍ വീട് എടക്കുളം പി ഒ കോഴിക്കോട്