Skip to main content
Satheeshbabu Payyannur
ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസകാലം തൊട്ടേ വിവിധ ആനുകാലികങ്ങളില്‍ കഥകളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആറ് കഥാസമാഹാരങ്ങളും പത്ത് നോവലുകളുമടക്കം ഇരുപതോളം പുസ്തകങ്ങള്‍. 1985 ല്‍ 'ദൈവം' എന്ന കഥയ്ക്ക് കാരൂര്‍ അവാര്‍ഡ്. 'സീന്‍ ഓവര്‍' എന്ന കഥാസമാഹാരത്തിന് 2006 ലെ എസ് ബി ടി അവാര്‍ഡും 2007 ലെ അബുദാബി ശക്തി അവാര്‍ഡും നേടി. 'പേരമര'ത്തിന് 2012 ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, ഫൊക്കാന ഇന്റര്‍നാഷണല്‍ റൈറ്റേഴ്‌സ് അവാര്‍ഡ്, ടി കെ ഡി നമ്പൂതിരി സ്മാരക സാഹിത്യ അവാര്‍ഡ് എന്നിവ ലഭിച്ചു. 1985 മുതല്‍ 2001 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ജോലി ചെയ്തു. ഇപ്പോള്‍ തിരുവനന്തപുരത്ത് പനോരമ എന്ന മാധ്യമ സ്ഥാപനത്തിന്റെ ഓണററി ഡയറക്ടറായും കേരളസര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവന്റെ മെമ്പര്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. കേരള ചലച്ചിത്ര അക്കാദമിയുടെയും സാഹിത്യ അക്കാദമിയുടെയും ഭരണസമിതി അംഗവും കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗവുമായിരുന്നു. ടെലിവിഷന്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 2005 ലെ ഫിലിം ക്രിട്ടിക്‌സ് സ്വര്‍ണ്ണമെഡലും 2013 ലെ റോട്ടറി ഇന്റര്‍നാഷണല്‍ അവാര്‍ഡും നേടി. നക്ഷത്രക്കൂടാരം, ഓ ഫാബി എന്നീ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ഭാര്യ : ഗിരിജ മകള്‍ : വര്‍ഷ വിലാസം : ഡി -1 ആര്‍ പി അപ്പാര്‍ട്ട്‌മെന്റ്‌സ്, മാതൃഭൂമിക്കു മുന്‍വശം വഞ്ചിയൂര്‍, തിരുവനന്തപുരം -35 email : satheeshbabupayyanur@gmail.com Mob : 98470 60343