Skip to main content
Satheeshbabu payyannoor

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ആനുകാലികങ്ങളില്‍ ഫീച്ചറുകളും കഥകളും എഴുതിത്തുടങ്ങി. നാല് കഥാസമാഹാരങ്ങളും എട്ടു നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദൈവം എന്ന കഥയ്ക്ക് 1985 ലെ കാരൂര്‍ അവാര്‍ഡും മണ്ണിന് കേരളസാഹിത്യവേദി അവാര്‍ഡും സീന്‍ ഓവര്‍ എന്ന കഥാസമാഹാരത്തിന് എസ് ബി ടി അവാര്‍ഡും അബുദാബി ശക്തി അവാര്‍ഡും ലഭിച്ചു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം രണ്ടുവര്‍ഷം ഈയാഴ്ച വാരികയുടെ എഡിറ്ററായും പതിനാറുകൊല്ലം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഹൗസ് മാഗസിന്‍ അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. കേരള ചലച്ചിത്ര അക്കാദമി, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ അംഗമായിരുന്നു. ഭാര്യ : ഗിരിജ മകള്‍ : വര്‍ഷ വിലാസം : പനോരമ ടെലിവിഷന്‍ ചെട്ടിക്കുളങ്ങര തിരുവനന്തപുരം-1