Skip to main content
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ ചെല്ലഞ്ചി ഗ്രാമത്തില്‍ ജനിച്ചു. പരേതനായ പി പരമേശ്വരന്‍ നായരും എന്‍ പരമേശ്വരി അമ്മയും അച്ഛനമ്മമാര്‍. സാക്ഷരതാ യജ്ഞത്തില്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണായി പ്രവര്‍ത്തിച്ചു. കുട്ടികളുടെ കവിത, സാഹിത്യ ശില്പശാലകളില്‍ സജീവമാണ്. ആനുകാലികങ്ങളില്‍ കഥയും കവിതയും ലേഖനങ്ങളും എഴുതുന്നു. ആകാശവാണിയില്‍ കഥ, കവിത, ഫീച്ചര്‍, നിരൂപണം, പ്രഭാഷണം തുടങ്ങിയ ശാഖകളില്‍ രചനയും അവതരണവും നടത്തുന്നു. 2007 ലും 2008 ലും എസ് എസ് എ നടത്തിയ സംസ്ഥാനതല വായനാ ശില്പശാലയില്‍ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ചു. ആദ്യ ഗ്രന്ഥം മുക്കണ്ണന്‍ തേങ്ങയും മൂവാണ്ടന്‍ മാങ്ങയും എന്ന ബാലസാഹിത്യ കൃതി 2009 ല്‍ പുറത്തിറങ്ങി. ഇതേവര്‍ഷം തന്നെ ഈ കവിതാപുസ്തകം ലൈബ്രറി കൗണ്‍സില്‍ വായനാമത്സരത്തിനായി തെരഞ്ഞെടുത്തു. 1991 മുതല്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രൈമറി അദ്ധ്യാപകനായി ജോലി ചെയ്യുന്നു. ഭാര്യ : യമുന മക്കള്‍ : ഹേമന്ത്, ശിശിര (വിദ്യാര്‍ത്ഥികള്‍) വിലാസം : പനവൂര്‍ പി ഒ തിരുവനന്തപുരം 695 568 മൊബൈല്‍ : 9447492295