Skip to main content
SAMAD PANAYAPILLI

കൊച്ചിയില്‍ ജനിച്ചു. പിതാവ്: പനയപ്പിള്ളി എം എം ഒ ഹൈസ്‌കൂള്‍ മാനേജരായിരുന്ന പരേതനായ പി ബി മൊയ്തീന്‍. മാതാവ്: ഫാത്തിമ. കൊച്ചിയിലും കോഴിക്കോടുമായി വിദ്യാഭ്യാസം. ഗോവയിലും മഹാരാഷ്ട്രയിലും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 'കേരള റോഡ്‌വേയ്‌സ്' ഐലന്റ് ബ്രാഞ്ചില്‍ ജോലി ചെയ്യുന്നു. ചിത്രകല, സംഗീതം, നാടകം, സിനിമ എന്നിവയില്‍ തല്പരന്‍. പ്രിയംവദ, ഇസ്ലാമിക ദര്‍ശനം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പരസ്പരം, വിളി, തണല്‍ തുടങ്ങിയ ലിറ്റില്‍ മാഗസിനുകളുടെ എഡിറ്ററായിരുന്നു. ഉഷസ് എന്ന പേരിലൊരു കൈയെഴുത്ത് മാസികയും പ്രസിദ്ധീകരിച്ചിരുന്നു. ചിത്രരചനയില്‍ എറണാകുളം സിനി ക്ലബ്ബ്, ശങ്കേഴ്‌സ് വീക്കിലിയുടെ മത്സരത്തിലും സമ്മാനിതനായിട്ടുണ്ട്. സമസ്ത കേരള സാഹിത്യപരിഷത്ത് അംഗം. ഒരു ടി വി ദുരന്തം, വ്യസനങ്ങളുടെ ആല്‍ബം, ആല്‍ഡ്രൂസ് ടീഷോപ്പിലെ സായാഹ്നങ്ങള്‍ തുടങ്ങിയ കഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : സാലിഹ എം എം മകന്‍ : സഫീര്‍ സമദ് വിലാസം : മംഗലത്ത്, കുത്തിയതോട് പി ഒ ചേര്‍ത്തല 688 533 ഫോണ്‍ : 9895280155