Skip to main content
Sajil Sreedhar
കോട്ടയം ജില്ലയിലെ പനച്ചിക്കാട് സ്വദേശി. ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍, എം ടി സെമിനാരി ഹൈസ്‌കൂള്‍, നാട്ടകം ഗവണ്‍മെന്റ് കോളേജ്, ബസേലിയസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. രണ്ട് പതിറ്റാണ്ടുകാലമായി മാധ്യമരംഗത്ത്. ദീര്‍ഘകാലം മംഗളം പത്രാധിപസമിതി അംഗമായിരുന്നു. ഇപ്പോള്‍ മംഗളം ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍. ജീവിതമെഴുത്ത് എന്ന സാഹിത്യശാഖയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. പി എസ് ശ്രീനിവാസന്‍, തിലകന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വെള്ളാപ്പള്ളി നടേശന്‍, എം സി വര്‍ഗീസ് എന്നിവരുടെ ജീവചരിത്രകാരന്‍. കേരളത്തിലെ പ്രഥമ ചരിത്ര ടെലിവിഷന്‍ പരമ്പര 'പാലിയത്തച്ചന്‍' തിരക്കഥ എഴുതി സംവിധാനം ചെയ്തു. ദൂരദര്‍ശനു വേണ്ടിയും സംസ്ഥാന സര്‍ക്കാരിനുവേണ്ടിയും നിരവധി ഡോക്യുമെന്ററികള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തു. ഭരത് ഗോപി, ബാലചന്ദ്രമേനോന്‍, ലോഹിതദാസ്, ലാല്‍ എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ ഏറെ ശ്രദ്ധേയമായി. ചെറുകഥ, നോവല്‍, സാഹിത്യനിരൂപണം ചലച്ചിത്രനിരൂപണം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളില്‍ സാന്നിധ്യമറിയിച്ചു. ആദ്യനോവലായ 'കറുത്ത നക്ഷത്രങ്ങള്‍' മലയാളം പത്രത്തില്‍ (യു എസ് എ) പ്രസിദ്ധീകരിച്ചു. നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ്, രവീന്ദ്രനാഥ ടാഗോര്‍ അവാര്‍ഡ്, ശ്രീനാരായണ സാംസ്‌കാരിക സമിതി അവാര്‍ഡ്, മനോരാജ്യം അവാര്‍ഡ് എന്നിവ ലഭിച്ചു. 2012 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായിരുന്നു. കേരളസര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി പ്രസിദ്ധീകരിച്ച അനുഭവങ്ങള്‍ക്ക് മുഖാമുഖം എന്ന ഗ്രന്ഥം രചിച്ചു. ഒരു മാധ്യമപ്രവര്‍ത്തകന്റെ തെരഞ്ഞെടുത്ത അഭിമുഖങ്ങള്‍ സമാഹരിക്കുന്നത് മലയാളത്തില്‍ ഇതാദ്യമായാണ്. അനുഭവങ്ങള്‍ക്ക് മുഖാമുഖം, പെണ്‍കാഴ്ചകള്‍, ഓര്‍മ്മക്കിളിവാതില്‍, എന്റെ ഇന്നലെകള്‍, ഒരു ലൂണാര്‍ വിജയഗാഥ, സഖാവിന്റെ ഇതിഹാസം എന്നിവ കൃതികള്‍. പാദമുദ്ര, മാര്‍മ്മച്ചെപ്പ്, മൈല്‍സ്റ്റോണ്‍ (മംഗളം 45-ാം വര്‍ഷ പതിപ്പ്), തിലകന്‍- ജീവിതം ഓര്‍മ്മ എന്നീ ഗ്രന്ഥങ്ങള്‍ എഡിറ്റ് ചെയ്തു. വിലാസം : സജില്‍ നിവാസ് കുഴിമറ്റം- പി ഒ, കോട്ടയം ഫോണ്‍ : 9995723436