Skip to main content
Saji karingola
1979 ല്‍ കൊല്ലം ജില്ലയിലെ ഓടനാവട്ടത്ത് കരിങ്ങോലയില്‍ ജനിച്ചു. അച്ഛന്‍: വൈ സാമുവല്‍, അമ്മ: എ മറിയാമ്മ. മലയാളത്തില്‍ എം എ, ബി എഡ്, എം ഫില്‍, നെറ്റ് എന്നിവ നേടി. കൊല്ലം ഫാത്തിമമാതാ നാഷണല്‍ കോളേജില്‍ മൂന്നുവര്‍ഷം ഗസ്റ്റ് അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മദിരാശി സര്‍വ്വകലാശാലയിലെ ഗവേഷകന്‍. തിയേറ്റര്‍ ഇന്‍ഷ്യേറ്റീവ് കേരളയുടെ സജീവ പ്രവര്‍ത്തകന്‍. സോറി, മറീനയിലെ പ്രതിമകള്‍ എന്നീ കവിതാസമാഹാരങ്ങളും ആറ് കവിതകളടങ്ങിയ സിഡിയും പ്രകാശനം ചെയ്തു. ഡോ. ബി ആര്‍ അംബേദ്കര്‍ ദേശീയ കവിതാ പുരസ്‌കാരം, ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് ലീപ് ഓര്‍ഗനൈസേഷന്‍ (കജഘഛ)പുരസ്‌കാരം, പ്രസിഡന്റ്‌സ് ട്രോഫി കവിതാപുരസ്‌കാരം, സമന്വയം കവിതാ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ആകാശവാണി, കൊല്ലം ബെന്‍സിഗര്‍ റേഡിയോ എഫ് എം എന്നിവയില്‍ ആര്‍ട്ടിസ്റ്റാണ്. ഇപ്പോള്‍ കൊല്ലത്ത് താമസം. ഭാര്യ : നിമി സജി, മകന്‍ : ഷോണ്‍ സാം സജി, മൊബൈല്‍ : 9995385058, ഇ-മെയില്‍ : karingolasaji@gmail.com, ബ്ലോഗ് :karingolasaji.blogspot.com