Skip to main content
ആലപ്പുഴ ജില്ലയിലെ ചുനക്കരയില്‍ ജനനം. അച്ഛന്‍: കെ ചെല്ലപ്പന്‍ നായര്‍ അമ്മ: എല്‍ രത്‌നമ്മ. ചുനക്കര ഗവണ്‍ മെന്റ് യു പി എസ്, കോട്ടയം എം ടി സെമിനാരി ഹൈസ് കൂള്‍, പന്തളം എന്‍ എസ് എസ് കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസ് മലയാളവിഭാഗം, ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കലാകൗമുദി വാരിക, മംഗളം ദിനപ്പത്രം, സമീക്ഷ (എഡിറ്റര്‍: കെ വേണു), മാധ്യമം ആഴ്ചപ്പതിപ്പ്, കൈരളി ടി വി, ജനയുഗം, പീപ്പിള്‍ ടി വി എന്നിവിടങ്ങളില്‍ ജോലിചെയ്തു. പ്രണയത്തിന്റെ അപനിര്‍മ്മാണം, പരകായപ്രവേശം, നെപ്പോളിയന്റെ പൂച്ച, കടല്‍ച്ചൊരുക്ക്, ഇ എം എസും ദൈവവും, മൂന്ന് കാലങ്ങള്‍ എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. വിശുദ്ധയുദ്ധം എന്ന ആദ്യ നോവലിന് അറ്റ്‌ലസ് - കൈരളി പുരസ്‌കാരം, നരിമാന്‍ പോയിന്റ് (യാത്രാവിവരണം), ഇ എം എസ് അനുഭവം-യോജിച്ചും വിയോജിച്ചും, അരുന്ധതിയുടെ അത്ഭുതലോകം എന്നീ പുസ്തകങ്ങളുടെ എഡിറ്റര്‍. അറ്റ്‌ലസ്-കൈരളി കഥാപുരസ്‌കാരം. ദൂരം എന്ന കഥയ്ക്ക് യുവ എഴുത്തുകാര്‍ക്കുള്ള അങ്കണം സാഹിത്യപുരസ്‌കാരം 2002 ല്‍ ലഭിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്യുന്നു. വിലാസം : ഫ്‌ളാറ്റ് നമ്പര്‍ 201, പ്രശാന്ത് നഗര്‍ ഫോര്‍ട്ട് പി ഒ, തിരുവനന്തപുരം - 23 മൊബൈല്‍ : 9 846171796 email : canoopmalayalam@gmail.com

Books Published by Author