Skip to main content
S V Venugopan nair
1945 ല്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. അച്ഛന്‍: പി സദാശിവന്‍ തമ്പി. അമ്മ: ജെ വി വിശാലാക്ഷിയമ്മ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കേരള സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലയാള സാഹിത്യത്തില്‍ എം എ, എം ഫില്‍, പി എച്ച് ഡി ബിരുദങ്ങള്‍ നേടി. 1965 ല്‍ നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായി. തുടര്‍ന്ന് വിവിധ എന്‍ എസ് എസ് കോളേജുകളില്‍ അദ്ധ്യാപകനായി. മഞ്ചേരി, ഒറ്റപ്പാലം, ധനുവച്ചപുരം എന്‍ എസ് എസ് കോളേജുകളില്‍ പ്രിന്‍സിപ്പലായിരുന്നു. കഥ, നാടകം, പഠനം, സംഗൃഹീതപുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃതികള്‍: ആദിശേഷന്‍, മൃതിതാളം, ഗര്‍ഭശ്രീമാന്‍, ശാഖയില്ലാത്ത ഒരാള്‍, തിക്തം തീക്ഷ്ണം തിമിരം, ഒറ്റപ്പാലം, ഭൂമിപുത്രന്റെ വഴി, കഥകളതിസാദരം, എന്റെ പരദൈവങ്ങള്‍, വീടിന്റെ നാനാര്‍ത്ഥം, കാമതീര്‍ത്ഥം, വരുമ്പോള്‍ ഞാനെന്തു പറയും? (കഥകള്‍) ഐ സി സിപ്പു, ജിംപ്രഭു (സംഗൃഹീത പുനരാഖ്യാനം) ചുമന്ന അകത്തളത്തിന്റെ കിനാവ്, ആ മനുഷ്യന്‍ (വിവര്‍ത്തനം), ബുദ്ധിജീവികള്‍, സ്വദേശാഭിമാനി (നാടകം) ഹാസ്യം നോവല്‍ ശില്പത്തില്‍, വാത്സല്യരസം സി വിയുടെ ആഖ്യായികകളില്‍, ദേവതാത്മാവിന്റെ മടിത്തട്ടില്‍ (പഠനം). ഇടശ്ശേരി പുരസ്‌കാരം (1984), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1990), അബുദാബിശക്തി പുരസ്‌കാരം (2000), പത്മരാജന്‍ പുരസ്‌കാരം (2003), ഡോക്ടര്‍ കെ എം ജോര്‍ജ്ജ് ട്രസ്റ്റിന്റെ ഗവേഷണ പുരസ്‌കാരം, ബാംഗ്ലൂരിലെ കലാരംഗം പുരസ്‌കാരം (2008), ലളിതാംബിക അന്തര്‍ജ്ജനം ജന്മശതാബ്ദി പുരസ്‌കാരം (2009), അബുദാബി മലയാളം സമാജം അവാര്‍ഡ് (2015), എന്നിവ നേടിയിട്ടുണ്ട്. 'ഭൂമിപുത്രന്റെ വഴി' എന്ന കഥയെ ആസ്പദമാക്കി കൈരളി നിര്‍മ്മിച്ച സത്യവാന്‍ സാവിത്രി ടെലിസീരിയലിന് മികച്ച കഥാകൃത്തിനുള്ള അവാര്‍ഡ് (2000) ലഭിച്ചു. ഭാര്യ : വത്സല മക്കള്‍ : ശ്രീവത്സന്‍, ഹരിഗോപന്‍, നിശാഗോപന്‍ വിലാസം : ശ്രീ. ധനുവച്ചപുരം, പി ഒ 695503 ഫോണ്‍ : 0471-2232662, 9447402412 Email : venugopansv@rediffmail.com