Skip to main content
S Sarojam

തിരുവനന്തപുരം ജില്ലയില്‍, കാട്ടാക്കട താലൂക്കില്‍, പാപ്പനം ഗ്രാമത്തില്‍ ജനനം. പ്രൈമറിസ്‌കൂള്‍ കാനക്കോട്, യു പി എസ് പ്ലാവൂര്‍, ഹൈസ്‌കൂള്‍ കാട്ടാക്കട, ക്രിസ്ത്യന്‍ കോളേജ് കാട്ടാക്കട, ആള്‍സെയിന്റ്‌സ് കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍ ഡെപ്യൂട്ടിസെക്രട്ടറിയായിരുന്നു. ദേവകിവാര്യര്‍ സ്മാരക പുരസ്‌കാരം (കവിത) - 2006, റൈറ്റേഴ്‌സ്‌ഫോറം കഥാപീഠം ജൂറി പുരസ്‌കാരം - 2007, പുരോഗമന കലാസാഹിത്യസംഘം കഥാപുരസ്‌കാരം -2007, ജ്വാല (മുംബൈ) അക്ഷരപ്രതിഭ പുരസ്‌കാരം (കഥ) -2012, അഴീക്കല്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാരം (കവിത)-2013, വിതുരോദയം സാഹിത്യ പുരസ്‌കാരം (കവിത) - 2013, തിക്കുറിശ്ശി സ്മാരക സാഹിത്യ പുരസ്‌കാരം (നിരൂപണസാഹിത്യം) -2014, ഡോ. സുകുമാര്‍ അഴിക്കോട് തത്ത്വമസി നവാഗതപ്രതിഭാപുരസ്‌കാരം (നിരൂപണസാഹിത്യം)-2016, രവി ചുനാടന്‍ സ്മാരക സമഗ്രസംഭാവനാ പുരസ്‌കാരം - 2016, രാജലക്ഷ്മി പുരസ്‌കാരം (നോവല്‍) - 2017, ഗീതാഞ്ജലി സാഹിത്യപുരസ്‌കാരം (നോവല്‍) - 2017 എന്നീ പുരസ്‌കാരങ്ങള്‍ നേടി. കൃതികള്‍: മഴയെ സ്‌നേഹിക്കുന്ന പെണ്‍കുട്ടി, വലക്കണ്ണികളില്‍ കാണാത്തത്, ആകാശത്തേക്കു പറക്കുന്ന അക്ഷരങ്ങള്‍ (കഥാസമാഹാരങ്ങള്‍), സിംഹമുദ്ര, ഒറ്റനിലം, ഡിസൈനര്‍ ബേബി (നോവലുകള്‍), അച്ചുതണ്ടിലെ യാത്ര, സോനമാര്‍ഗ്ഗിലെ ചെമ്മരിയാടുകള്‍ (കവിതകള്‍), ദാവണി - എഡിറ്റു ചെയ്ത നോവലെറ്റുകള്‍, ക്ഷുഭിതകാലത്തിന്റെ സുവിശേഷകന്‍ (സാഹിത്യനിരൂപണം), സീറോപോയിന്റ്, ഭൂട്ടാന്‍ നേര്‍ക്കാഴ്ചകളും ഉള്‍ക്കാഴ്ചകളും (യാത്രാവിവരണം) വിലാസം : സരോവരം അലകുന്നം പേയാട് തിരുവനന്തപുരം 695573 ഫോണ്‍ : 9447276351