Skip to main content
തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്ത് 1939 ല്‍ ജനനം. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാഭ്യാസം. തുടര്‍ന്ന് കെ ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങി കൗമുദി ദിനപത്രത്തിലൂടെ പത്രപ്രവര്‍ത്തനം തുടങ്ങി. മലയാളരാജ്യം, കേരള ജനത, കേരളകൗമുദി എന്നീ പത്രങ്ങളുടെ പത്രാധിപ സമിതിയില്‍ പ്രവര്‍ത്തിച്ചു. 1975 ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും പിന്നീട് പത്രാധിപരുമായി. 1997 മുതല്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിലെ സമകാലികമലയാളം വാരികയുടെ പത്രാധിപരായി 2013 വരെ പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തനരംഗത്തെ കെ ബാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ്, കെ സി സെബാസ്റ്റ്യന്‍ സ്മാരക അവാര്‍ഡ്, എം വി പൈലി ജേര്‍ണലിസം അവാര്‍ഡ്, കെ വിജയരാഘവന്‍ സ്മാരക അവാര്‍ഡ്, സി എച്ച് മുഹമ്മദ് കോയ ജേര്‍ണലിസം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. ആത്മഹത്യയിലേക്കുള്ള കുറുക്കുവഴി, ആ വാക്കിന്റെ അര്‍ത്ഥം, ഒരു നിലവിളി, മരക്കുതിര എന്നീ നോവലുകളും റോസാദലങ്ങള്‍, തേരൊലികള്‍, നിശ്ശബ്ദ ഭവനങ്ങള്‍ തുടങ്ങിയ ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. അജന്‍ ബ്രാം-ന്റെ ആനന്ദത്തിലേക്കൊരു കവാടം എന്ന പുസ്തകം പരിഭാഷപ്പെടുത്തി. ഭാര്യ : സരസ്വതിഅമ്മ മക്കള്‍ : ഡോ. ജയദീപ്, ദീപ വിലാസം : നമ്പര്‍ 55, വൃന്ദാവനം കോളനി, പട്ടം, തിരുവനന്തപുരം.