Skip to main content
കോഴിക്കോട് ജനിച്ചു. പിതാവ്: പി മോഹന്‍ദാസ്, മാതാവ്: ജാനകി. 1994 മുതല്‍ മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിലെഴുതുന്നു. കഥകളും കവിതകളും ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ഇംഗ്ലീഷ്, ഫ്രഞ്ച്, അറബ്, കന്നഡ, തമിഴ്, ഗ്രീക്ക് തുടങ്ങിയ ഭാഷകളിലെ നാന്നൂറോളം കവിതകള്‍ക്ക് പരിഭാഷ നിര്‍വ്വഹിച്ചു. ദൂരം, നിശ്ശബ്ദം എന്നീ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തു. നിരവധി നാടകങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു. വള്ളത്തോള്‍ കവിതാപുര സ്‌കാരം, അങ്കണം കവിതാപുരസ്‌കാരം, ബഷീര്‍ സ്മാരക കവിതാപുരസ്‌കാരം, ഒ വി വിജയന്‍ നോവല്‍ അവാര്‍ഡ്, ഗൃഹലക്ഷ്മികഥാപുരസ്‌കാരം, ന്യൂഡല്‍ഹി കഥാപുരസ്‌കാരം, ഭാഷാപോഷിണി കഥാപുരസ്‌കാരം കന്യകാ കഥാപുരസ്‌കാരം, മണപ്പുറം കഥാപുരസ്‌കാരം, നാഷണല്‍ യുവ അവാര്‍ഡ്, ആകാശവാണി സംഗീതപുരസ്‌കാരം, ശങ്കേഴ്‌സ് വീക്കിലി അന്താരാഷ്ട്ര പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികളും അവാര്‍ഡുകളും ലഭിച്ചു. കൃതികള്‍: കടല്‍മീനിന്റെ പുറത്തുകയറിക്കുതിക്കുന്ന പെണ്‍കുട്ടി, കടലില്‍ മുളച്ച മരങ്ങള്‍ (കവിത), അരൂപികളുടെ നഗരം, വല, ഉള്‍വനങ്ങള്‍ (നോവല്‍), പ്രണയത്തിന്റെയും മരണത്തിന്റെയും കവിതകള്‍ (പരിഭാഷ), മണല്‍മഴ (കഥ), ഓരോ തവണയും ഞാന്‍ നിന്നെ ചുംബിക്കുമ്പോള്‍ (അറബ് കവിതാവിവര്‍ത്തനം), പി കെ നായര്‍ - നല്ല സിനിമയുടെ കാവലാള്‍ (ജീവചരിത്രം). ഇപ്പോള്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയില്‍ സാഹിത്യ പഠനവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍. ജീവിതപങ്കാളി : എമില്‍ മാധവി. (തീയേറ്റര്‍ പ്രാക്ടീഷണര്‍, സംവിധായകന്‍) വിലാസം : ഈസ്റ്റ് നട ഇരിങ്ങാലക്കുട തൃശ്ശൂര്‍ 680121 Email : roshiniswapna@gmail.com t^m¬ : 9447254006