Skip to main content
തിരുവനന്തപുരം നേമത്ത് വിജയകുമാരന്‍ നായരുടെയും ഗിരിജ കുമാരിയുടെയും മകള്‍. കരമന എന്‍ എസ് എസ് വിമെന്‍സ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം. കാര്യവട്ടം മലയാള വിഭാഗത്തില്‍ നിന്നു എം എ, എം ഫില്‍ ബിരുദങ്ങള്‍. കേരള സര്‍വ്വകലാശാലയിലെ ഗവേഷണത്തോടൊപ്പം വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങളും നിരൂപണങ്ങളും എഴുതുന്നു. അനില്‍കുമാര്‍ കെ എസിനോടൊപ്പം കേരളഭൂഷണം വാരാന്തത്തില്‍ ചലച്ചിത്രനിരൂപണവും ജനയുഗം വാരാന്തത്തില്‍ 'തിരവെളിച്ചം- കാലം ജീവിതം സമൂഹം' എന്ന ചലച്ചിത്ര പംക്തിയും കവിമൊഴി മാസികയില്‍ 'സെല്ലുലോയ്ഡിലെ അവിസ്മരണീയ ചിത്രങ്ങള്‍' എന്ന ചലച്ചിത്ര പംക്തിയും ഒരുമ മാസികയില്‍ സാഹിത്യ പംക്തിയും കൈകാര്യം ചെയ്യുന്നു. 2014 ലെ മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള ഫിലിം ക്രിറ്റിക്‌സ് അവാര്‍ഡ് ലഭിച്ചു. ജനകീയ സിനിമ, കഥയുടെ കാലാന്തരങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വിലാസം : വിജയഗിരി കൊടുവാറ, ഇടയ്‌ക്കോട് നേമം പി ഒ തിരുവനന്തപുരം 695020 ഫോണ്‍ : 9645600692 email : resmianil2009@gmail.com