Skip to main content
തിരുവനന്തപുരം ജില്ലയിലെ തോട്ടക്കാട്ട് ദേശത്ത് ജനനം. അമ്മ: ജി സരള, അച്ഛന്‍: എന്‍ വിദ്യാധരന്‍. നഗരൂര്‍ നെടുംപറമ്പ് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ശിവഗിരി ശ്രീനാ രായണ കോളേജ് വര്‍ക്കല, യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം, കേരളസര്‍വ്വകലാശാല കാര്യവട്ടം കാമ്പസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഡോ. ദേശമം ഗലം രാമകൃഷ്ണന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ യു എ ഖാദ റിന്റെ നോവലുകള്‍: ഒരു ഫോക്‌ലോറിസ്റ്റിക് അപഗ്ര ഥനം'എന്ന വിഷയത്തില്‍ കേരള സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ നിന്ന് 2006 ല്‍ പി എച്ച് ഡി ബിരുദം നേടി. തൃക്കോട്ടൂര്‍ തായ്‌വഴി, അജ്ഞാതരുടെ ദേശങ്ങള്‍, എന്നിവ പഠന ഗ്രന്ഥങ്ങള്‍. കഥയുടെ ബഹുസ്വരത, മണിപ്രവാളം പുനര്‍ വായന, പ്രൊഫ. പി രാമന്റെ പ്രബന്ധങ്ങള്‍ എന്നീ ഗ്രന്ഥങ്ങളുടെ എഡിറ്റര്‍. മികച്ച ജീവചരിത്ര ലേഖനത്തിനുള്ള ബാരിസ്റ്റര്‍ ജി പി പിള്ള അവാര്‍ഡ.് 2007 മുതല്‍ കണ്ണൂര്‍ സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍. വിലാസം : ഡോ. റീജ വി. വിളയില്‍ വീട്, തോട്ടക്കാട്, നെടുംപറമ്പ് പി ഒ, ആലങ്കോട് വഴി, തിരുവനന്തപുരം, 695102.