Skip to main content
Ravivarma thampuran

1966 ഡിസംബറില്‍ ആലപ്പുഴ ജില്ലയിലെ വെണ്മണി വടക്കേമഠത്തില്‍ ജനിച്ചു. അച്ഛന്‍: പരേതനായ വി എസ് കേരളവര്‍മ്മ തമ്പുരാന്‍. അമ്മ: ടി കെ ചന്ദ്രിക തമ്പുരാട്ടി. വെണ്മണി, എം എസ് സി എല്‍ പി സ്‌കൂള്‍, ലോഹ്യാ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, കൊച്ചി കാക്കനാട് കേരള പ്രസ് അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമയും. 1989 ഏപ്രിലില്‍ മലയാള മനോരമയില്‍ എഡിറ്റോറിയല്‍ ട്രെയിനിയായി ചേര്‍ന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ജില്ലാ ലേഖകനായിരുന്നിട്ടുണ്ട്. ഇപ്പോള്‍ മലയാള മനോരമയുടെ കോട്ടയം യൂണിറ്റില്‍ അസിസ്റ്റന്റ് എഡിറ്റര്‍. പ്രളയം പെരുകുന്ന കുട്ടനാട് എന്ന പരിസ്ഥിതി പരമ്പരയ്ക്ക് 1996 ല്‍ കേരള പ്രസ് അക്കാദമിയുടെ കെ സി സെബാസ്റ്റ്യന്‍ അവാര്‍ഡും റിയാലിറ്റി ഷോ എന്ന ചെറുകഥാസമാഹാരത്തിന് 2011 ല്‍ ഏറ്റുമാനൂര്‍ കാവ്യവേദിയുടെ ചെറുകഥാ പുരസ്‌കാരവും ലഭിച്ചു. ചെന്താമരക്കൊക്ക എന്ന ചെറുകഥാസമാഹാരത്തിന് 2012 ലെ എന്‍ എന്‍ പിള്ള പുരസ്‌കാരവും ലഭിച്ചു. ഭയങ്കരമുടി എന്ന നോവലിന് 2015 ല്‍ കാനം ഇ ജെ, മാധവിക്കുട്ടി അവാര്‍ഡുകളും പൂജ്യം എന്ന നോവലിന് 2018 ല്‍ മഹാകവി ഉള്ളൂര്‍ സ്മാരക പുരസ്‌കാരവും ലഭിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2018 ലെ തിലകന്‍ സ്മാരക പുരസ്‌കാരവും ലഭിച്ചു. പുന്നപ്ര വയലാര്‍-അപ്രിയസത്യങ്ങള്‍, കുട്ടനാട് കണ്ണീര്‍ത്തടം (പഠനങ്ങള്‍), തുരങ്കത്തിനുള്ളില്‍ ജീവിതം, റിയാലിറ്റി ഷോ, ചെന്താമരക്കൊക്ക, ഒന്‍പതു പെണ്‍കഥകള്‍, അവള്‍ അതിവേഗം ചാടിയിറങ്ങി, അടുക്കളവാതില്‍ പുറത്തുനിന്നു പൂട്ടി എന്നീ (ചെറുകഥാസമാഹാരങ്ങള്‍) ഭയങ്കര മുടി, ശയ്യാനുകമ്പ, പൂജ്യം (നോവലുകള്‍) ആര്‍ട്ടിസ്റ്റ് വി എസ് വല്യത്താന്‍ (ലഘുജീവചരിത്രം) രചിച്ചിട്ടുണ്ട്. ഭാര്യ : വി മിനി (എസ് ബി ഐ മാന്നാര്‍ ശാഖയില്‍ അസി. മാനേജര്‍) മക്കള്‍ : നിരഞ്ജന്‍ ആര്‍ വര്‍മ്മ, നീരജ് ആര്‍ വര്‍മ്മ E-mail : ravivarmathampuranvk49@gmail.com